ദേശീയ ഗെയിംസ്: ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടയെന്ന് തിരുവഞ്ചൂര്‍

ദേശീയ ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെങ്കില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടയെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗെയിംസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും താന്‍ തയാറാണ്. മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ദേശീയ ഗെയിംസിന്റെ നടത്തിപ്പില്‍ പ്രധാനമന്ത്രി പോലും സര്‍ക്കാരിനെ അഭിനന്ദിച്ചു. മാധ്യമങ്ങള്‍ എഴുതിയുണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയിംസിന്റെ സമാപന ചടങ്ങിലെ ബജറ്റ് കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. 2011-ല്‍ തീരുമാനിച്ച ബജറ്റിലാണ് ഗെയിംസ് നടക്കുന്നതെന്നും ഇത് നല്ല കാര്യമല്ലെ എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























