Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ചികിത്സക്ക് മുന്‍പ് ഒരു സെക്കന്റ് ഒപ്പീനിയന്‍... ഡോക്ടര്‍മാര്‍ ലാബ് റിപ്പോര്‍ട്ടുകളെ മാത്രം ആശ്രയിച്ച് ചികിത്സ നിശ്ചയിക്കുമ്പോള്‍ പലതും പിഴയ്ക്കുന്നു; തെറ്റായ ലാബ് റിപ്പോര്‍ട്ടുകള്‍ തുടര്‍ക്കഥയാകുമ്പോള്‍ സെക്കന്റ് ഒപ്പീനിയന് പ്രസക്തിയേറുന്നു

26 OCTOBER 2019 11:40 AM IST
മലയാളി വാര്‍ത്ത

ലാബ് റിസള്‍ട്ടുകള്‍ക്ക് പിഴവ് സംഭവിക്കുമ്പോള്‍ ഏത് വിശ്വസിക്കണമെന്ന അവസ്ഥയിലാണ് മലയാളികള്‍. ഡോക്ടര്‍മാരുടെ അറിവും അനുഭവവും ഉപയോഗിച്ച് രോഗം നിര്‍ണയിക്കുന്ന കാലമൊക്കെ പോയി. പകരം ഏത് ചെറിയ അസുഖമായി ചെന്നാലും ലാബ് പരിശോധനയ്ക്കായി പറഞ്ഞുവിടുന്ന അവസ്ഥയാണുള്ളത്. ഫലമോ എല്ലായിടത്തും കൂണുപോലെ സ്വകാര്യ ലാബുകള്‍ വളര്‍ന്നു. കാര്യക്ഷമമല്ലാത്ത മെഷീനുകളും വേണ്ടത്ര യോഗ്യതകളും അനുഭവ പരിചയവുമില്ലാത്ത ലാബ് ടെക്‌നീഷ്യന്‍മാരും തെറ്റായ റിസള്‍ട്ടുകള്‍ക്ക് വലിയ പങ്ക് വഹിക്കുന്നു. ഇതിന്റെ ഫലം അനുഭവിക്കുന്നതോ പാവപ്പെട്ട രോഗികളും. ആ ലാബിന്റെ റിസള്‍ട്ട് വിശ്വസിച്ച് ഡോക്ടര്‍ ഇല്ലാത്ത രോഗത്തിന് ചികിത്സ ആരംഭിക്കുമ്പോള്‍ വേറെ പല രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ആ കുടുംബത്തെ മാനസികമായും ശാരീരികമായും സാമ്പത്തികമായും കുളം തോണ്ടും. അതിനാല്‍ തന്നെ വലിയ രോഗങ്ങളാണെങ്കില്‍ ഒരു രണ്ടാമതൊരഭിപ്രായം അഥവാ സെക്കന്റ് ഒപ്പീനിയന് പ്രാധാന്യമേറുന്നു. ടെസ്റ്റിന് കുറച്ച് രൂപയായാലും വേണ്ടില്ല വിശ്വാസമുള്ളതും അംഗീകൃതവുമായ ഒരു ലാബില്‍ പരിശോധിക്കുന്നത് ഏറ്റവും നല്ലതാണ്.

സ്വകാര്യ ലാബില്‍ നിന്ന് ലഭിച്ച തെറ്റായ റിപ്പോര്‍ട്ടിനെതിരെ വീട്ടമ്മ നിയമ നടപടിക്ക് ഒരുങ്ങിയതോടെയാണ് ലാബുകള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി പുഷ്പലതയ്ക്കാണ് ക്യാന്‍സര്‍ രോഗമെന്ന പേരില്‍ സ്വകാര്യ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ട് നല്‍കിയത്.

വയറില്‍ അസ്വാഭാവികമായ ഒരു തടിപ്പ് കണ്ടപ്പോഴാണ് പുഷ്പലത തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ കണ്ടത്. ഡോക്ടറുടെ നിര്‌ദേശപ്രകാരം വാടാനപ്പിള്ളിയിലെ സ്വകാര്യ ലാബിലെത്തി സ്‌കാന്‍ ചെയ്തു.

വയറില്‍ ക്യാന്‍സറെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്. ഭയന്ന പുഷ്പലത തൃശ്ശൂരിലെ അമല കാന്‍സര്‍ സെന്ററില്‍ എത്തി ഡോ മോഹന്‍ദാസിനെ കണ്ടു. എന്നാല്‍ ലാബ് റിപ്പോര്‍ട്ടില്‍ സംശയമുണ്ടെന്നും ഒരിക്കല്‍ കൂടി പരിശോധിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു ലാബില്‍ പരിശോധിച്ചപ്പോള്‍ ക്യാന്‍സറല്ലെന്ന് തെളിഞ്ഞു. വയറില്‍ കൊഴുപ്പടിഞ്ഞു കൂടിയതായിരുന്നു. വാടാനപ്പള്ളിയിലെ സ്വകാര്യ ലാബിന്റെ അനാസ്ഥ മൂലം കുടുംബം മുഴുവന്‍ അനുഭവിച്ചത് കടുത്ത മാനസികപ്രയാസമായിരുന്നു.

ലാബിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് പുഷ്പലതയുടെ കുടുംബം. അതേസമയം തെറ്റുപറ്റിയിട്ടില്ലെന്നാണ് സെന്‍ട്രല്‍ ലാബ് അധികൃതരുടെ വിശദീകരണം.

കൂണുപോലെ മുളച്ചു പൊന്തുന്ന ലാബുകളേയും സ്വകാര്യ ആശുപത്രികളേയും നിയന്ത്രിക്കുന്നതിവ് വേണ്ടിയാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍2017 നിയമമാക്കിയത്. സര്‍ക്കാര്‍മേഖലയിലും സ്വകാര്യമേഖലയിലുമുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍വഴി ലഭ്യമാകുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിര്‍ണയിക്കുകയും അത് ഉറപ്പുവരുത്തി മുഴുവന്‍ ക്ലിനിക്കല്‍ സ്ഥാപനങ്ങളെയും രജിസ്‌ട്രേഷന് വിധേയമാക്കുകയും ചെയ്യുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

ഔഷധനിര്‍മാണമേഖലമുതല്‍ പല പേരുകളിലുള്ള സ്‌പെഷ്യാലിറ്റി ആശുപത്രികളടക്കമുള്ള ചില സ്ഥാപനങ്ങള്‍ വന്‍തോതിലുള്ള ചൂഷണം നടത്തുന്നതായി പരാതിയുണ്ട്. യുക്തിരഹിത രീതിയില്‍ ചികിത്സച്ചെലവുകള്‍ ഈടാക്കുന്നതും പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിക്കുന്നതുമായ സംഭവങ്ങള്‍ സ്വകാര്യമേഖലയില്‍ ഉണ്ടാകുന്നു. ചില സ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന ചികിത്സയുടെ നിലവാരത്തെക്കുറിച്ചും അഭിപ്രായവ്യത്യാസമുണ്ട്. ഇതുവരെ സ്വകാര്യസ്ഥാപനങ്ങളുടെ മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയ നിയമം വരുന്നതോടെ സ്ഥാപനം നടത്താനുള്ള അവരുടെ അവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളുടെ നിശ്ചിത നിലവാരവും ഉറപ്പുവരുത്താന്‍ കഴിയും. രോഗികളില്‍നിന്ന് ഈടാക്കുന്ന ചെലവുകളുടെ കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. രജിസ്‌ട്രേഷന് വിധേയമാകാത്ത ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിരിക്കുകയില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends