അഭിഭാഷകവൃത്തിയോടും സജീവ രാഷ്ട്രീയത്തോടും വിടപറഞ്ഞു മിസോറമിലേക്കു പോകുന്ന പിള്ളേച്ചൻ ഐസ്വാൾ രാജ്ഭവനിലിരുന്ന് കാവ്യ സപര്യ തുടരാനാണ് സാധ്യത; അഡ്വക്കേറ്റ് എ ജയശങ്കർ

അഞ്ച് മാണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു ഫലത്തിനു തൊട്ടുപിറകെയാണ് പി.എസ്.ശ്രീധരൻ പിള്ള മിസോറം ഗവർണറായി നിയമിതനാകുന്നത്. വിഷയത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ. ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പരിഹാസം.
അഭിഭാഷകനും കവിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ പിഎസ് ശ്രീധരൻ പിളളയെ മിസോറം ഗവർണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവായി. അഭിഭാഷകവൃത്തിയോടും സജീവ രാഷ്ട്രീയത്തോടും വിടപറഞ്ഞു മിസോറമിലേക്കു പോകുന്ന പിള്ളേച്ചൻ ഐസ്വാൾ രാജ്ഭവനിലിരുന്ന് കാവ്യ സപര്യ തുടരാനാണ് സാധ്യത. പിഎസ് വെൺമണിയുടെ രാജ്ഭവൻ കവിതകൾ കോട്ടയം ഡിസി ബുക്സ് വൈകാതെ പ്രസിദ്ധീകരിക്കും. കാത്തിരിക്കുക എന്ന പരിഹാസത്തോടെയാണ് ജയശങ്കർ ഫേസ്ബുക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അഞ്ച് മാണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പു ഫലത്തിനു തൊട്ടുപിറകെയാണ് പി.എസ്.ശ്രീധരൻ പിള്ള മിസോറം ഗവർണറായി നിയമിതനാകുന്നത്. കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞ ശേഷം നിയമനം നടക്കാതെ കിടക്കുകയായിരുന്ന പദവിയിലേക്കു ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാണു വീണ്ടും ഗവർണറായെത്തുന്നത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു തൊട്ടുപിറകെയാണു കുമ്മനം മിസോറം ഗവർണറായത്.
മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2011 - 14 കാലത്ത് വക്കം പുരുഷോത്തമനും 2018 - 19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണര്‍മാരായിരുന്നു. കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയായാണ് ശ്രീധരന്‍ പിള്ള മിസോറമിലേക്ക് ഗവര്‍ണറായി പോകുന്നത്.
https://www.facebook.com/Malayalivartha






















