Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ചരിത്രത്തിലെ സങ്കീര്‍ണമായ കേസ്; കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി; തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം

26 OCTOBER 2019 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...

മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..

കൂടത്തായി കൊലപാതകപരമ്ബരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി. കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതിനായി അന്വേഷണസംഘം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം നല്‍കിയത്.

ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയില്‍, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡീഷണല്‍ എസ്.പി. സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍, എസ്.ഐ. ജീവന്‍ ജോര്‍ജ് തുടങ്ങി 15 പേര്‍ക്കാണ് എസ്.പി. ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.

കൂടത്തായിയിലും പുലിക്കയത്തും എന്‍.ഐ.ടി.യിലും കട്ടപ്പനയിലുമെല്ലാം പോലീസുകാര്‍ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. കട്ടപ്പനയില്‍ അന്വേഷണത്തിനു പോകുമ്ബോള്‍ വടക്കന്‍ഭാഷ പ്രശ്‌നമാകാതിരിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുത്തു. എന്‍.ഐ.ടി.യിലും പലരൂപത്തില്‍ പോലീസുകാര്‍ പോയി. നേരത്തേ 10 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി.

നേരത്തേ അസ്വഭാവികതയൊന്നുമില്ലെന്നുപറഞ്ഞ് തള്ളിയ കേസിന്റെ ദിശ മാറുന്നതിന് നിമിത്തമായത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്.ഈ അന്വേഷണത്തിലാണ് ജോളിക്ക് എന്‍.ഐ.ടി.യില്‍ ജോലിയില്ലെന്ന് തെളിഞ്ഞത്. പിന്നീട് വിശദമായി അന്വേഷിച്ചപ്പോള്‍ ഓരോ മരണത്തിനുപിറകിലും ജോളിയുടെ സാന്നിധ്യം വ്യക്തമായി. ജീവന്‍ ജോര്‍ജ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഡിവൈ.എസ്.പി. ഇസ്മയിലിന്റെ സഹായത്തോടെ വിശദമായ റിപ്പോര്‍ട്ടാക്കി എസ്.പി. കെ.ജി. സൈമണ് സമര്‍പ്പിക്കുകയായിരുന്നു.

അതേസമയം ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ജോളിയുടെ സുഹൃത്തും ബിഎസ്‌എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സന്റെ നിർണായക മൊഴി പുറത്ത് വരുന്നത് .കൂടത്തായി കൊലപാതക പരമ്ബരയില്‍ സിലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ചതായാണ് ജോൺസൻ മൊഴി നൽകിയിരിക്കുന്നത്. സിലിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്തത് ജോളി തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ് മൊഴി. രത്തെത്തുടർന്ന് ജോളി കൈവശപ്പെടുത്തിയ ആഭരണം പണയം വെയ്ക്കാന്‍ ജോണ്‍സണ് മൈാറുകയായിരുന്നു.

താമരശേരി ജെ.എഫ്.സി.എം കോടതി ഇന്ന് അവധി ആയതിനാലാണ് കൊയിലാണ്ടി മുന്‍സിഫ് കോടതിയില്‍ പ്രതിയെ ഹാജരാക്കുന്നത്. നേരത്തേ സിലിയുടെ സ്വര്‍ണ്ണാഭരണങ്ങളില്‍ 40 പവന്‍ കാണാനില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. ജോളിയുടെ നിര്‍ദേശപ്രകാരം പുതുപ്പാടി സഹകരണ ബാങ്ക് അടക്കം മൂന്ന് ബാങ്കുകളിലായാണ് ജോണ്‍സണ്‍ ഇത് പണയം വെച്ചത്. ഇതില്‍ നിന്നും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കിട്ടിയെന്നും പറഞ്ഞു. ഇന്നലെ ഉച്ചമുതല്‍ രാത്രി ഒമ്ബതരവരെയാണ് പോലീസ് ജോണ്‍സണെ ചോദ്യം ചെയ്തത്.

കൊല്ലപ്പെട്ട സിലിയുടെയും അന്നമ്മയുടെയും സ്വര്‍ണം പണയം വച്ചത് ജോണ്‍സണാണെന്ന് ജോളി മൊഴി നല്‍കിയ സാഹചര്യത്തിലാണു വീണ്ടും മൊഴിയെടുത്തത്. സിലിയുടെയും ജോളിയുടെ ആദ്യഭര്‍ത്താവ് റോയ്തോമസിന്റെ അമ്മ അന്നമ്മയുടെയും 50 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ജോണ്‍സണ്‍ മുഖേന വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്തുവെന്നാണ് പോലീസ് സംശയിക്കുണന്നത്.

കഴിഞ്ഞ ദിവസം ജോളിയുടെ കാറില്‍നിന്ന് കണ്ടെടുത്ത വെളുത്തപൊടി സയെനെഡാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതിനിടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ കോഴിക്കോട്ടെത്തി കേസ് അന്വേഷണ പുരോഗതി വിലയിരുത്തി. പ്രോസിക്യുഷന് ആവശ്യമായി സാഹചര്യ തെളിവുകള്‍ ശേഖരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. അന്വേഷണസംഘത്തെ ഡി.ജി.പി അഭിനന്ദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (14 minutes ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (19 minutes ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (33 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (35 minutes ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (51 minutes ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (53 minutes ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (1 hour ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (1 hour ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (1 hour ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (2 hours ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (2 hours ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (2 hours ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (2 hours ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (2 hours ago)

ആന്റോയെ കുടഞ്ഞ് പ്രോസിക്യൂഷൻ ഉടൻ കോടതിയുടെ തീരുമാനം ക്യാമറ കണ്ടാൽ മിണ്ടാട്ടമില്ല അരുൺകുമാറിന്റെ തിളപ്പ് തീർന്നു  (2 hours ago)

Malayali Vartha Recommends