കൊല്ലത്ത് ഭര്‍ത്താവിനോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ യുവതി മുങ്ങിയത് കാമുകനൊപ്പം; പോലീസ് കേസായപ്പോൾ നടന്നത് വമ്പൻ ട്വിസ്റ്റ്: കാമുകനും പെണ്‍കുട്ടിയുടെ ഭര്‍ത്താവും അമ്മയും അറസ്റ്റിൽ- വിവാഹം കഴിക്കുമ്പോൾ പെൺകുട്ടിക്ക് പതിനാറ് വയസും യുവാവിന് മുപ്പത് വയസും; വയസുമറച്ച് വച്ച് നാടകം കളിച്ചത് പെൺകുട്ടിയുടെ അമ്മയും

കൊല്ലത്ത് ഭര്‍ത്താവിനോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ 16കാരി കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ പോലീസ് കേസായതോടെ നടന്നത് വമ്പന്‍ ട്വിസ്റ്റ്. കാമുകനും പെണ്‍കുട്ടിയുടെ ഭര്‍ത്താവും അമ്മയും ഒടുവിൽ അറസ്റ്റിലാവുകയായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. പതിനെട്ട് വയസ്സിന് മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതിനാണ് കുട്ടിയുടെ അമ്മയെയും കുട്ടിയെ വിവാഹം ചെയ്തയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഒരുമാസം മുമ്പായിരുന്നു തേവലക്കര സ്വദേശിനിയായ പെണ്‍കുട്ടിയും കോയിവിള സ്വദേശിയിയ 30കാരനും തമ്മില്‍ വിവാഹിതരായത്. എന്നാല്‍ ഭര്‍ത്താവുമായി പിണങ്ങി ഭര്‍തൃവീട്ടില്‍ നിന്നും കുട്ടി സ്വന്തം വീട്ടിലേക്ക് കുറച്ചു ദിവസങ്ങള്‍ മുമ്പ് എത്തി. ഇതിനിടെ മൈനാഗപ്പള്ളി സ്വദേശിയായ കാമുകനൊപ്പം പെണ്‍കുട്ടി ഇറങ്ങി പോവുകയും ഒന്നിച്ച് താമസം ആരംഭിക്കുകയും ചെയ്തു. തനിക്ക് ഭാര്യയെ വിട്ടുകിട്ടടണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് തെക്കുംഭാഗം പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രായം മറച്ചുവെച്ച് അമ്മ വിവാഹം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിവാഹം കഴിഞ്ഞ് കാമുകന്മാരുടെ ഒപ്പം പോകുന്ന നവവധുമാരുടെ കഥ ഇപ്പോൾ കേരളത്തിൽ ഒട്ടും കുറവല്ല, അടുത്ത ദിവസങ്ങൾക്ക് മുമ്പാണ് കോഴിക്കോട് നവവധു വിവാഹം കഴിഞ്ഞ് കാമുകനുമായി ഒളിച്ചോടിയ വാർത്ത പുറത്ത് വന്നത്. ഇവരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇവരെ സഹായിച്ച മറ്റ് ചിലര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു യുവതിയുടെ വിവാഹം. ചടങ്ങുകൾക്ക് ശേഷം വരന്റെ വീട്ടിലേക്ക് പോകാനായി വസ്ത്രം മാറാൻ പോയ യുവതിയെ കാണാതാവുകയായിരുന്നു. കൂട്ടുകാരിക്കൊപ്പമായിരുന്നു വസ്ത്രം മാറാൻ പോയത്. ഏറെ നേരമായി കാണാത്തതിനെ തുടർന്ന് ഇരു വീട്ടുകാരും തെരച്ചിൽ ആരംഭിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതി കാറിൽ കയറി പോകുന്നത് കണ്ടത്. പിന്നാലെ വരന്റെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വിവാഹത്തിൽ നിന്ന് പിന്മാറാനും മറ്റൊരാൾക്കൊപ്പം പോകാനും ഇതിനു ശേഷം ആറുമാസത്തോളം സമയമുണ്ടായിരുന്നുവെന്നാണ് പരാതിക്കാർ വാദിക്കുന്നത്. വിവാഹ നിശ്ചയ സമയം നല്‍കിയ രണ്ടുപവന്റെ വളയും, മൂന്നരപ്പവൻ താലിമാലയും കൊണ്ടായിരുന്നു യുവതി പോയത്. വരന്റെ വീട്ടുകാരുടെ പരാതിയിൽ ചതി, വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ നടപടി പ്രകാരമാണ് കുറ്റക്കാരെ റിമാൻഡ് ചെയ്തത്. വധുവിനെയും കാമുകനെയും കൂടാതെ കാമുകന്റെ ജ്യേഷ്ഠൻ, കാർ ഡ്രൈവർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ജ്യേഷ്ഠ ഭാര്യക്കെതിരെയും കേസുണ്ടായിരുന്നുവെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ ഇവരെ റിമാൻഡ് ചെയ്തില്ല. വിവാഹദിവസം പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുള്ള സദ്യയൊരുക്കിയിരുന്നു.
https://www.facebook.com/Malayalivartha






















