Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ചേര്‍ത്തല ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഏജന്റിന്റെ മര്‍ദനം, ഓഫീസിന്റെ നിയന്ത്രണം ഏജന്റുമാരുടെ കൈകളിലാണെന്ന് ആക്ഷേപം

26 OCTOBER 2019 11:56 AM IST
മലയാളി വാര്‍ത്ത

ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഏജന്റിന്റെ മര്‍ദ്ദനമേറ്റ് ഗവ. താലൂക്ക് ആശുപത്രിയിലായി.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഓഫീസിലെ എംവിഐ കെ.ജി. ബിജുവാണ് ആശുപത്രിയില്‍ കഴിയുന്നത്. അതേസമയം എംവിഐ തന്നെ ആക്രമിച്ചെന്ന് ആരോപിച്ച ഏജന്റായ തുറവൂര്‍ തിരുമലഭാഗം പുത്തന്‍തറ വീട്ടില്‍ തമ്പി(50)യും ഇതേ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്.

ഇന്നലെ രാവിലെ ഓഫീസിനുള്ളിലെ കൗണ്ടറിന് സമീപം നിന്ന് അപേക്ഷ പൂരിപ്പിക്കുകയായിരുന്ന ഏജന്റ് തമ്പിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്ന് എംവിഐ അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പടമെടുത്ത ബിജുവിന്റെ കൈ പിടിച്ച് തിരിക്കുകയും ഷര്‍ട്ട് വലിച്ചു കീറുകയും പിടിച്ചു തള്ളുകയും ചെയ്‌തെന്നാണ് പരാതി.

ഓഫീസിലെത്തുന്നവര്‍ക്ക് തടസമായി നിന്നതിനാലാണ് തമ്പിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്ന് കെ.ജി ബിജു പറഞ്ഞു. ബിജുവിന്റെ ചില നടപടികള്‍ക്കെതിരെ ഒരു പരാതി കഴിഞ്ഞദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയിരുന്നെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് ഓഫീസില്‍ ജോലി സംബന്ധമായ ആവശ്യത്തിനെത്തിയ തന്നെ അകാരണമായി മര്‍ദിച്ചതെന്നും തമ്പിയും പരാതിപ്പെട്ടു. കഴുത്തിനും നെഞ്ചിനും ഇടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.

അതേസമയം ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ഓഫീസിന്റെ നിയന്ത്രണം ഏജന്റുമാരുടെ കൈകളിലാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഏജന്റുമാര്‍ പിന്നിലൂടെ കാര്യങ്ങള്‍ സാധിക്കുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

ഒരാളില്‍ നിന്നും ഒരു അപേക്ഷ മാത്രമേ സ്വീകരിക്കാവൂ എന്നും ഏജന്റുമാരെ ഓഫീസില്‍ കയറ്റരുതെന്നും വകുപ്പ് അധികൃതരുടെ നിര്‍ദേശം ഉണ്ടെങ്കിലും ചേര്‍ത്തലയിലെ ആര്‍ടിഒ ഓഫീസിലെ അധികൃതര്‍ അത് അറിഞ്ഞ മട്ടില്ല. അപേക്ഷയുമായി ജനങ്ങള്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ പോലും ഏജന്റുമാര്‍ കെട്ടുകണക്കിന് അപേക്ഷകളുമായി എത്തും. മണിക്കൂറുകള്‍ ജനങ്ങള്‍ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. ഇന്നലെ നടന്ന കൈയാങ്കളിക്കു പിന്നിലെ തുടക്കവും ഇതായിരുന്നു. സംഘര്‍ഷം ഓഫീസിന്റെ പ്രവര്‍ത്തനം അല്പനേരം തടസപ്പെടുത്തുകയും ചെയ്തു.

ചേര്‍ത്തല ആര്‍ടിഒ കേന്ദ്രീകരിച്ച് നിരവധി ഓട്ടോ ഏജന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കിട്ടേണ്ട 'പടി' യഥാസമയം ലഭിക്കുന്നതിനാല്‍ ആര്‍ടിഒ ഓഫീസിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഏജന്റുമാര്‍ക്ക് മുന്‍ഗണനയാണ്. ഏജന്റുമാര്‍ വഴി വരുന്ന അപേക്ഷകള്‍ പെട്ടെന്ന് തീര്‍പ്പാകുമ്പോള്‍ സാധാരണ ജനങ്ങളുടെ അപേക്ഷകള്‍ മനപൂര്‍വം വൈകിക്കുന്നുവെന്ന് പരാതിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends