മോദിയുടെ ആ ഫോൺകോളിൽ പിള്ളയുടെ തലവരമാറി; ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ തലവര മാറ്റിമറിച്ചത് നാല് ദിവസം മുൻപുള്ള ആ ഫോൺകോൾ

ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ തലവര മാറ്റിമറിച്ചത് നാല് ദിവസം മുൻപുള്ള ആ ഫോൺകോൾ. ആ ഫോൺകോൾ മറ്റെവിടെനിന്നും അല്ല ഇന്ത്യൻ പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്ര മോദിയുടെ പക്കൽ നിന്നുള്ളതായിരുന്നു. ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ നാലു ദിവസം മുൻപാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ പി.എസ്.ശ്രീധരൻ പിള്ളയെ തേടി എത്തിയത്. ശേഷം രാഷ്ട്രപതി ഭവനിൽനിന്നു പൂർണമായ വിലാസം ആവശ്യപ്പെട്ടു ഫോൺകോൾ വന്നു. രാത്രിതന്നെ ഗവർണറായി നിയമിച്ച് ഉത്തരവ് ഇറങ്ങുമെന്നു പ്രതീക്ഷിച്ചിരുന്നില്ലങ്കിലും വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ ഗവർണറായി നിയമിച്ച വിവരം അറിയിച്ചു.
മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 2011 - 14 കാലത്ത് വക്കം പുരുഷോത്തമനും 2018 - 19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണര്‍മാരായിരുന്നു. കുമ്മനം രാജശേഖരന്റെ പിന്‍ഗാമിയായാണ് ശ്രീധരന്‍ പിള്ള മിസോറമിലേക്ക് ഗവര്‍ണറായി പോകുന്നത്.
അഞ്ച് മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നാലിടത്തും മൂന്നാം സ്ഥാനത്താണ് എത്തിയത്. മഞ്ചേശ്വരത്ത് മാത്രമാണ് പാര്‍ട്ടിയ്ക്ക് വോട്ടുവിഹിതത്തിൽ രണ്ടാം സ്ഥാനത്തെങ്കിലും എത്താനായത്. ബിജെപി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൽ മാറ്റമുണ്ടാകുന്നത്. കുമ്മനം രാജശേഖരന്‍റെ പാത പിന്തുടര്‍ന്ന് ശ്രീധരൻ പിള്ളയെ മിസോറം ഗവര്‍ണ്ണറാക്കി നിയമിക്കുന്നതിന് പിന്നിലെ കാരണം തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണെന്നാണ് വിലയിരുത്തൽ. കുമ്മനം മിസോറം ഗവര്‍ണറായി നിയമിക്കപ്പെട്ടപ്പോള്‍ പകരം സംസ്ഥാന അധ്യക്ഷനായ ശ്രീധരൻ പിള്ളയുടെ കീഴിൽ ബിജെപിയുടെ സംഘടനാശേഷി ക്ഷയിച്ചിരുന്നു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ ഫലപ്രദമായ നിലപാടെടുക്കാനും പ്രതിഷേധുയര്‍ത്താനും ശ്രീധരൻ പിള്ളയുടെ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നയിക്കാൻ കുമ്മനം രാജശേഖരൻ മടങ്ങിയത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കുമ്മനത്തിന്‍റെ വരവ് പ്രതീക്ഷിച്ചത്ര ഫലമുണ്ടാക്കിയില്ല.
https://www.facebook.com/Malayalivartha






















