Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാതിരുന്ന പെൺകുട്ടി കൂട്ടുകാരികളുടെ മൊബൈലുകളിൽ നിന്ന് ഇൻസ്റ്റാഗ്രാമിൽ സുഹൃത്തുക്കളോട് സംസാരിച്ചു ..പക്ഷെ സംസാരിച്ചശേഷം അക്കൗണ്ട് ലോഗ് ഔട്ട് ചെയ്യാൻ അവൾ മറന്നുപോയി...തലശ്ശേരിയിലെ പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് ഇതായിരുന്നു ....കൗമാരക്കാർക്കും അവരുടെ അച്ഛനമ്മമാർക്കും ഒരു മുന്നറിയിപ്പ് ...

26 OCTOBER 2019 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...

മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

തലശ്ശേരിയിലെ 16 കാരിയുടെ ആത്മഹത്യ ഡിജിറ്റൽ മായാലോകത്തിൽ അകപ്പെട്ടുപോയ ഒരു പാവം പെൺകുട്ടിയുടെ നിർഭാഗ്യമാണ്‌ ...ഇന്ന് കൊച്ചുകുട്ടികളുടെ വരെ കയ്യിൽ സ്മാർട്ഫോണുകളാണ്.. ഇന്റർനെറ്റും വാട്ട്സാപ്പും ഇൻസ്റ്റഗ്രാമും അവരുടെ കയ്യിൽ എത്തുമ്പോൾ അതിലടങ്ങിയിരിക്കുന്ന ചതിക്കുഴികൾ പലപ്പോഴും അവരുടെ ജീവിതത്തിനു തന്നെ ആപത്തായിമാറുന്നു. അത്തരമൊരു സംഭവമാണ് തലശ്ശേരി സർക്കാർ സ്‌കൂളിലെ വിദ്യാർഥിനിക്കും സംഭവിച്ചത് .മദ്യത്തെയോ മയക്കുമരുന്നിനെയോ പോലെയോ ഒരുപക്ഷേ, അതിനെക്കാള്‍ ഭയാനകമായ രീതിയിലോ അടിമത്തം സൃഷ്ടിക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഉപയോഗം എന്ന് രക്ഷിതാക്കൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ഇക്കഴിഞ്ഞ ഒക്ടോബർ 12 നാണ് പന്ത്രണ്ടാം ക്‌ളാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുന്നത് ..പൂജ ഹോളിഡേയ്‌സ് കഴിഞ്ഞു സ്‌കൂളിലെത്തിയ അവൾ വീട്ടിൽ തിരിച്ചെത്തിയ ഉടനെ അമ്മയുടെ സാരിയിൽ ജീവിതം ഒടുക്കുകയായിരുന്നു .. ഇതിന്റെ കാരണം അന്വേഷിച്ചു ചെന്ന പോലീസ് എത്തിച്ചേർന്നത് ഇന്റർനെറ്റ് എന്ന മായാലോകത്ത് കുട്ടികൾ ഈയാംപാറ്റകളെ പോലെ സ്വയം നശിക്കുന്ന കഥകളാണ്

തലശ്ശേരിയിലെ പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് അവളുടെ അറിവില്ലായ്മയും നിഷ്‌കളങ്കതയും കൂടി ആയിരുന്നു. സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാതിരുന്ന പെൺകുട്ടി കൂട്ടുകാരികളുടെ മൊബൈലുകളിൽ നിന്ന് ഇൻസ്റ്റാഗ്രാമിൽ സുഹൃത്തുക്കളോട് സംസാരിക്കുമായിരുന്നു ..സംഭവം നടന്ന ദിവസവും കൂട്ടുകാരിയുടെ ഫോണിൽ നിന്ന് സുഹൃത്തുമായി സംസാരിച്ച ശേഷം അക്കൗണ്ട് ഷട്ട് ഡൌൺ ചെയ്യാൻ കുട്ടി മറന്നുപോയി. അല്ലെങ്കിൽ അതിന്റെ പ്രാധാന്യത്തെ കുറിച്ച് അവൾക്ക് അറിയില്ലായിരുന്നു.. പക്ഷെ അന്ന് രാത്രിയിലും കുട്ടി അമ്മയുടെ ഫോണിൽ നിന്ന് സുഹൃത്തുമായി സംസാരിച്ചത് കൂട്ടുകാരിയുടെ മൊബൈലിലേക്ക് എത്തി. അടുത്ത ദിവസം സ്‌കൂളിൽ എത്തിയപ്പോൾ കൂട്ടുകാരികളും മറ്റ് സഹപാഠികളും ഈ ചാറ്റ് കണ്ടതിന്റെ പേരിൽ അവളെ ഉപദേശിക്കുകയും കളിയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ഇത്രയും സംഭവങ്ങൾ സ്‌കൂളിൽ വെച്ച് നടന്നിട്ടും അധ്യാപകരാരും ഇതിൽ ഇടപെട്ടില്ല.. ദുഖിതയായി തിരിച്ചെത്തിയ കുട്ടി സ്വയം ജീവിതം അവസാനിപ്പിച്ചു

ഒരു പക്ഷെ സ്ക്കൂളിൽ വെച്ച് നടന്ന സംഭവത്തിൽ അധ്യാപകർ ആരെങ്കിലും ഇടപെട്ടിരുന്നെങ്കിൽ ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ആകുമായിരുന്നു. സ്‌കൂളുകളിൽ മൊബൈൽ ഫോൺ അനുവദിക്കാതിരുന്നെങ്കിൽ ഒരു പക്ഷെ ഇതൊന്നും തന്നെ സംഭവിക്കില്ലായിരുന്നു ..ഒട്ടു മിക്ക സ്ക്കൂളുകളിലും മൊബൈൽ ഫോണുകൾ സ്‌കൂൾ സമയത്തെങ്കിലും ഉപയോഗിക്കരുതെന്ന കർശന നിയന്ത്രണം നിലവിലുണ്ട് .

മക്കൾക്ക് മൊബൈൽ വാങ്ങിക്കൊടുക്കാതെ അമ്മയുടേയോ അച്ഛന്റെയോ മൊബൈൽ കുട്ടിക്ക് കൊടുത്ത്‌ ആശ്വാസം കണ്ടെത്തുന്നവരാണ് മിക്ക അച്ഛനമ്മമാരും ..കുട്ടിക്ക് സ്വന്തമായി മൊബൈൽ ഇല്ലല്ലോ എന്നാണു ഇവർ ആശ്വാസം കൊള്ളുന്നത്. എന്നാൽ അമ്മയുടെ മൊബൈലിൽ നിന്ന് കുട്ടികൾ കയറുന്ന സൈറ്റുകൾ ഏതെന്നോ അവരുടെ ഗ്രൂപ്പുകൾ ഏതെന്നോ മാതാപിതാക്കൾ ശ്രദ്ധിക്കുന്നില്ല. രാത്രി വൈകിയും കുട്ടികൾ മൊബൈലിൽ എന്ത് ചെയ്യുന്നു എന്നതും ആരും ശ്രദ്ധിക്കാറില്ല. ഇതെല്ലാം കൗമാരക്കാരായ നമ്മുടെ മക്കളെ ചെന്നെത്തിക്കുന്നത് പലപ്പോഴും വൻ ചതിക്കുഴികളിലേക്കാണ്

സംഭവത്തിന്റെ അടിസ്ഥാനത്തിൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ര​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലു​മാ​യി 30 വി​ദ്യാ​ർ​ഥി -വി​ദ്യാ​ർ​ഥി​നി​ക​ളെ അ​തീ​വ ര​ഹ​സ്യ​മാ​യി പോ​ലീ​സ് ഇ​തി​ന​കം ചോ​ദ്യം ചെ​യ്ത് ക​ഴി​ഞ്ഞു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണു​ള്ള​ത്. ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സാ​പ്പ് തു​ട​ങ്ങി​യ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കൗമാരക്കാരായ സ്‌കൂൾ കു​ട്ടി​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള ആ​ശ​യ വി​നി​മ​യ​ങ്ങ​ൾ പലതും സെക്സിന്റെ പുതുവഴികൾ തേടിയുള്ള സംഭാഷണങ്ങളായിരുന്നു എന്നത് പോലീസിനെ ഞെട്ടിപ്പിച്ചു എന്നാണു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്... ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

മാതാപിതാക്കൾ സ്വന്തം മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക എന്നത് മാത്രമാണ് ഇത്തരം കെണികളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ എത്തിപ്പെടാതിരിക്കാൻ അനുവർത്തിക്കാവുന്ന കാര്യം. രാത്രി ഏറെ വൈകിയും മൊബൈലിലും ഇന്റർനെറ്റിലും ഇരിക്കാൻ കുട്ടികളെ അനുവദിക്കരുത്. മക്കൾ ഗ്രൂപ് സ്റ്റഡിയുടെ പേരിൽ ഒത്തുചേരുന്ന ഗ്രൂപ്പിനെകുറിച്ച്‌ , അവരുടെ സുഹൃത്തുക്കളെ കുറിച്ച് എല്ലാം തീർച്ചയായും അച്ഛനമ്മമാർ അറിഞ്ഞിരിക്കണം . ഇന്റർനെറ്റും സൗകര്യങ്ങളും ആവശ്യത്തിലേറെ ആകുമ്പോൾ നമ്മുടെ കുട്ടികൾ വഴിതെറ്റാതെ നോക്കേണ്ട ഉത്തരവാദിത്തവും പോലീസിനേക്കാൾ കൂടുതൽ അച്ഛനമ്മമാർക്ക് തന്നെയാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (21 minutes ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (50 minutes ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (1 hour ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (1 hour ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (1 hour ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (1 hour ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (1 hour ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (2 hours ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (2 hours ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (2 hours ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (2 hours ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (3 hours ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (3 hours ago)

Malayali Vartha Recommends