Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം നഗരത്തിന്റെ കണ്ണായ ഇടങ്ങളിൽ കോടികളുടെ വസ്തുവകയുള്ള കുടുംബത്തിലെ ഏഴുപേരും ദുരൂഹ സാഹചര്യത്തിൽ മരിച്ചു ... ഏഴുപേരുടെ മരണശേഷം, കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തി...50 കോടിയുടെ സ്വത്തിന് വ്യാജഒസ്യത്ത് ഉണ്ടാക്കിയതായി കണ്ടെത്തി ...കൂടത്തായി മോഡൽ കൊലപാതക പരമ്പര കരമനയിലും എന്ന് സംശയം

26 OCTOBER 2019 05:32 PM IST
മലയാളി വാര്‍ത്ത

കൂടത്തായി സംഭവത്തിനു പിന്നാലെ സമാനതയുള്ള പല കേസുകളും പൊന്തിവരുന്നു. കൂടത്തായി മോഡൽ കൊലപാതക പരമ്പര തിരുവനന്തപുരത്ത് കരമനയിലും നടന്നതായി സൂചന. ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ ഏഴു പേർ. കരമന കാലടി കൂടത്തിൽ കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. ഈ മരണങ്ങൾ കൊലപാതകങ്ങൾ ആണെന്നും 50 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനെന്നുമാണ് പരാതി.

ദുരൂഹ മരണങ്ങളിൽ കുടുംബത്തിലെ കാര്യസ്ഥന് പങ്കെന്നും ആരോപണമുണ്ട്. പരാതിയിൽ കരമന പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്

കൂടത്തായിയിലെ പോലെത്തന്നെ പല കാലങ്ങളിലായിട്ടായിരുന്നു കരമനയിലെ ഏഴു മരണങ്ങളും . കരമന കാലടി കൂടത്തിൽ ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന ഇവർ മരിച്ചുകിടക്കുന്നതായി കാണപ്പെടുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഗോപിനാഥന്‍റെ മകളാണ് ആദ്യം മരിച്ചത്. പിന്നാലെ ഗോപിനാഥൻ, ഭാര്യ, രണ്ട് ആൺമക്കൾ എന്നിങ്ങനെ മരിച്ചു. പിന്നീട് അവകാശിയായിരുന്ന ഗോപിനാഥന്‍റെ സഹോദരി പുത്രൻ ജെ. മാധവൻ 2017ൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ മരണപ്പെട്ടു. ജെ. മാധവന്‍റെ മൃതദേഹം മാത്രമാണ് പോസ്റ്റുമോർട്ടം നടത്തിയത്.മരണങ്ങളിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധു മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു

കൂടത്തായിയിൽ സംഭവച്ചതുപോലെ തന്നെ സ്വത്ത് മറ്റ് ആളുകളിലേക്ക് എത്തിച്ചേർന്നതോടെയാണ് ബന്ധുക്കളുടെ മരണത്തെ കുറിച്ച് സംശയം ഉണ്ടാകുന്നത് .. കുടുംബത്തിലെ ഈ ഏഴുപേരുടെ മരണശേഷം, കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം.

ഇതുമായി ബന്ധപ്പെട്ട കുടുംബത്തിലെ കാര്യസ്ഥനായി നിന്ന ആൾക്കെതിരെയാണ് സംശയം നീളുന്നത് കാര്യസ്ഥൻ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് പരാതി. വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്തു തട്ടിയെടുത്തെന്ന് ബന്ധുവായ അനിൽകുമാർ 2018ൽ കേസ് നൽകിയതോടെയാണ് വിഷയം പുറംലോകമറിയുന്നത്

വ്യാജ ഒസ്യത്ത് തയാറാക്കിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു . സ്വത്ത് കിട്ടിയവരിലൊരാൾ അവിടുത്തെ വീട്ടുജോലിക്കാരിയുടെ മകനാണ്..ഗോപിനാഥൻ പിള്ളയുടെ 50 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കാര്യസ്ഥനായിരുന്ന ആളുടെ പേരിലും അകന്ന ബന്ധുക്കളായ നാലു പേരുടെ പേരിലും രജിസ്റ്റർ ചെയ്തതായും പോലീസ് കണ്ടെത്തി

നഗരത്തിന്റെ കണ്ണായ ഇടങ്ങളിൽ കോടികളുടെ വസ്തുവകയുള്ള കുടുംബമായിരുന്നു കാലടിയിലെ കൂടത്തിൽ കുടുംബം .. കരമനയിലും നഗരത്തിന്റെ പലഭാഗങ്ങളിലുമായി ഇവർക്ക് സ്വത്തുക്കളുണ്ട്. കാലടിയില്‍ 6.17 ഏക്കര്‍ സ്ഥലം അടക്കം ഏകദേശം 200 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. 

പക്ഷെ കുടുംബത്തിലെ ആർക്കും ഒന്നും അനുഭവിക്കാൻ ഭാഗ്യമുണ്ടായില്ല. എല്ലാവരും മരിച്ചു. ഒരേ ലക്ഷണങ്ങളോടെ മരിച്ചത് ഏഴു പേരാണെന്ന് നാട്ടുകാർ പറയുന്നു . സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടണം എന്നും മരണങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിനെ സമീപിച്ചിട്ടുണ്ട് . കേസന്വേഷിച്ചിറങ്ങിയ ക്രൈം ബ്രാഞ്ച് സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു

2003 നു ശേഷമായിരുന്നു ഈ ഏഴു മരണങ്ങളും നടന്നത് . പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഇല്ലാതിരുന്നവരാണ് പെട്ടെന്ന് മരിച്ചു പോയത് എന്നാണു സംശയം ഉണ്ടാക്കിയത് . ഈ മരണങ്ങളും വിഷം ഉള്ളിൽ ചെന്നാണെന്നാണ് സംശയിക്കുന്നത് .. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥൻ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം.

കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റും അന്വേഷണവും നടക്കുന്ന ഘട്ടത്തിൽ സമാനതകളുള്ള കരമനയിലെ ഈ കേസ് ഗൗരവത്തോടെയാണ് പൊലീസ് പരിഗണിക്കുന്നത്. ഡി.സി.പിയുടെ നേതൃത്വത്തിലെ പ്രത്യേക സംഘമാണ് മരണങ്ങൾ അന്വേഷിക്കുക. അന്വേഷണം തുടങ്ങുമ്പോൾ തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദമുണ്ടെന്നാണ് പറയുന്നത്

സ്വത്തുക്കൾ ഇപ്പോൾ വച്ചനുഭവിക്കുന്നവരിൽ ആരും മരിച്ചവരുമായി രക്തബന്ധമോ അടുപ്പമോ ഇല്ലാത്തവരാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ. വിശദമായ അന്വേഷണത്തിലേക്കും അറസ്റ്റിലേക്കും കാര്യങ്ങൾ നീങ്ങുന്നതിനിടെ എല്ലാം അവസാനിപ്പിക്കേണ്ട അവസ്ഥയിലെത്തിയ ക്രൈം ബ്രാഞ്ചിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

ഒടുവിൽ രണ്ട് വർഷത്തിന് ശേഷം കരമന പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വീണ്ടും അന്വേഷണം തുടങ്ങിയിട്ടുണ്ട് . കരമനയിൽ സംഭവിച്ചത് കൂടത്തായി മോഡൽ കൂട്ടക്കൊലയാണോ എന്നതടക്കം ചോദ്യങ്ങൾ നിരവധിയാണ്. പൊലീസ് അന്വേഷണത്തിൽ കൃത്യമായ ഉത്തരം കിട്ടുമെന്ന് തന്നെയാണ് ബന്ധുക്കളുടെ പ്രതീക്ഷ.

കൂടത്തായി കേസിലും പതിനാലു വർഷത്തെ ഇടവേളയിലാണ് കൊലപാതകങ്ങൾ നടത്തിയത് . കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (17 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (33 minutes ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (44 minutes ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (50 minutes ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (56 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (1 hour ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (1 hour ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (2 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (2 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (2 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (2 hours ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (3 hours ago)

Malayali Vartha Recommends