Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

റേഷന്‍ കടകളില്‍ വിതരണത്തിനെത്തിച്ച അരി പൂപ്പല്‍ പിടിച്ചതും, ദുര്‍ഗ്ഗന്ധം വമിക്കുന്നതെന്നും പരാതി

26 OCTOBER 2019 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...

മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

കോതമംഗലം താലൂക്കില്‍ ഉള്‍പ്പെടെ റേഷന്‍ കടകളില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയെന്ന് വ്യാപകപരാതി. മുവാറ്റുപുഴ, ആലുവ പ്രദേശത്തും സമാന പ്രശ്‌നം ഉണ്ടായതിനാല്‍ റേഷന്‍ വ്യാപാര സംഘടന ജില്ലാ ഭാരവാഹികള്‍ ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. എല്ലാമാസവും 15-ന് മുമ്പ് റേഷന്‍ കടകളില്‍ വിതരണത്തിനുള്ള സാധനങ്ങള്‍ എത്തിച്ച് നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും, പല റേഷന്‍ കടകളിലും അരി ഉള്‍പ്പെടെയുള്ളവ വിതരണത്തിന് എത്തിച്ച് നല്‍കിയതു തന്നെ എട്ട് ദിവസം വൈകി ഇന്നലെയാണ്.

അതും പൂപ്പല്‍ പിടിച്ചതും, ദുര്‍ഗ്ഗന്ധം വമിക്കുന്നതുമായ ഭക്ഷ്യയോഗ്യമല്ലാത്ത അരി. ഇത് വ്യാപകമായ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. ഇനിയും അരിയും മറ്റ് ഉല്‍പ്പന്നങ്ങളും എത്താത്ത റേഷന്‍ കടകളുമുണ്ട്. പല റേഷന്‍ കടകളിലും വിതരണത്തിന് നല്‍കിയിട്ടുള്ള ഗോതമ്പില്‍ നിറയെ ജീവനുള്ള ചെള്ള് ഉള്ളതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് മറ്റ് ധാന്യങ്ങളിലേക്കും വ്യാപിക്കാനും ഇടയുണ്ട്.

കോതമംഗലം താലൂക്കിലെ വാരപ്പെട്ടി, പല്ലാരിമംഗലം, കോട്ടപ്പടി പഞ്ചായത്തുകളിലെ റേഷന്‍കടകളില്‍ വിതരണത്തിനെത്തിയ അരിയാണ് പുപ്പല്‍ ബാധിച്ച് കട്ടപിടിച്ച് ദുര്‍ഗ്ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ത്യക്കാരിയൂര്‍ റേഷന്‍ കടയില്‍ ഉപഭോക്താക്കാള്‍ അരി മടക്കിയെത്തിച്ച് വ്യാപാരിയുമായി വാക്കേറ്റത്തിന് വരെ ഇടയായി. താലൂക്കില്‍ ഉപയോഗശൂന്യമായ ടണ്‍ കണക്കിന് അരിയാണ് റേഷന്‍കടകളിലുള്ളത്.

പൂപ്പല്‍ പിടിച്ചതും ദുര്‍ഗന്ധമുള്ളതുമായ അരി വാങ്ങിയവരെല്ലാം റേഷന്‍ കടകളില്‍ തിരികെയെത്തെിച്ചെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇതോടെ മോശപ്പെട്ട അരി വിതരണം ചെയ്യേണ്ടെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്.

അരി തിരിച്ചെടുത്ത് ഗുണനിലവാരമുള്ള അരി എത്തിച്ചുനല്‍കണമെന്ന് റേഷന്‍ വ്യാപാരികള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണത്തിനുള്ള അരി റേഷന്‍ കടകളില്‍ എത്തിക്കുന്നതിലും കാലതാമസ്സമുണ്ടായിട്ടുണ്ട്. മാസം അവസാനിക്കാന്‍ ഒരാഴ്ചമാത്രമാണ് അവശേഷിക്കുന്നത്. ഇപ്പോഴും പലകടകളിലും അരി എത്തിച്ചുനല്‍കിയിട്ടില്ല.

ഇത്തരം കാര്യങ്ങളില്‍ വേണ്ടുന്ന പരിശോധനയും നടപടിയും സ്വികരിക്കാതെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗവും വിതരണകരാറുകാര്‍ക്ക് ഒത്താശ നല്‍കുകയാണെന്നും ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (20 minutes ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (49 minutes ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (1 hour ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (1 hour ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (1 hour ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (1 hour ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (1 hour ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (2 hours ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (2 hours ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (2 hours ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (2 hours ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (3 hours ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (3 hours ago)

Malayali Vartha Recommends