Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

അറസ്റ്റ് ചെയ്തത് ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ... ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ഏ​തോ ഒ​രു നി​മി​ഷ​ത്തി​ൽ സ്വന്തം അച്ഛനെ തലക്കടിച്ചു കൊന്നെന്ന സത്യം ഏറ്റുപറഞ്ഞു...കൊ​ല​പാ​ത​ക​വി​വ​രം മ​റ​ച്ചു​വെ​ച്ചത് അ​മ്മ പറഞ്ഞിട്ട്..പിന്നീട് അമ്മയും ഉപേക്ഷിച്ചുപോയി ..ജോ​ലി​ക്കൊ​ന്നും പോ​യി​ല്ലെ​ങ്കി​ലും ക​ഞ്ചാ​വ് വി​റ്റും മോ​ഷ​ണം ന​ട​ത്തി​യു​മൊ​ക്കെ കി​ട്ടു​ന്ന പ​ണം കൊ​ണ്ട് ബാ​ലു സ​ഹോ​ദ​ര​ങ്ങ​ളെ ന​ന്നാ​യി നോ​ക്കി ...ഇപ്പോൾ ബാലു അറസ്റ്റിലായതോടെ പ​തി​ന​ഞ്ചു വ​യ​സും എ​ട്ടും ഏ​ഴും വ​യ​സുള്ള കുട്ടികൾ അനാഥരായി

26 OCTOBER 2019 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...

മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..

മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..

ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി മ​ക​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. ഇതോടെ പോലീസ് ബാലുവിനെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു.

കൊ​ന്ന​ക്കു​ഴി സ്വ​ദേ​ശി കു​ന്നു​മ്മ​ൽ ബാ​ബു​വി​നെയാണ്‌ മ​ക​ൻ ബാ​ലു തലക്കടിച്ചു കൊന്നത് .. മ​ദ്യ​പി​ച്ചു​വ​ന്ന് അ​മ്മ​യു​മാ​യി അ​ച്ഛ​ൻ സ്ഥി​ര​മാ​യി വ​ഴ​ക്കി​ടു​ക​യും അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെയ്യുമായിരുന്നു എന്ന് ബാലു പറയുന്നു. 2018 മാ​ർ​ച്ച് 27ന് ​അ​ച്ഛ​നും അ​മ്മ​യും ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ അ​ത് ത​ട​യാ​ൻ ശ്രമിച്ചപ്പോൾ പ​റ്റി​യ ക​യ്യ​ബ​ദ്ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നുമാണ് ബാലു പോലീസിൽ പറഞ്ഞത്

ബാ​ബു മ​ര​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ പ​രി​ക്കു​ക​ളി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് ബാ​ബു​വി​ന്‍റെ ഭാ​ര്യ​യും മ​ക​ൻ ബാ​ലു​വും ബ​ന്ധു​ക്ക​ളോ​ടും നാ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞി​രു​ന്ന​ത്.

ത​ല​യ്ക്ക​ടി​യേ​റ്റു​വീ​ണ ബാ​ബു​വി​നെ ആ​ദ്യം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്നും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​യി​രു​ന്നു. എ​ല്ലാ​യി​ട​ത്തും മ​ര​ത്തി​ൽ​നി​ന്നും വീ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

ജൂ​ണ്‍ നാ​ലി​ന് ആണ് ബാ​ബു മ​രി​ച്ചത് . അ​മ്മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് അ​പ​ക​ട​മാ​ണെ​ന്നു നാ​ട്ടു​കാ​രെ​യും ആ​ശു​പ​ത്രി​യി​ലും അ​റി​യി​ച്ച​തെ​ന്നു ബാ​ലു പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. കൊ​ന്ന​ക്കു​ഴി​യി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് ഇ​വ​രു​ടെ വീ​ട്. അ​തി​നാ​ൽ സം​ഭ​വ​ങ്ങ​ൾ പു​റ​ത്ത​റി​യാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​കു​ക​യാ​യി​രു​ന്നു.

അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം ആ​രോ​ടും പ​റ​യേ​ണ്ടെ​ന്നും മ​ര​ത്തി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ​താ​ണെ​ന്നും മാ​ത്ര​മേ പു​റ​ത്തു​പ​റ​യാ​ൻ പാ​ടൂ​വെ​ന്ന് അ​മ്മ ത​ന്നെ​യാ​ണ​ത്രെ മ​ക​നോ​ടു പ​റ​ഞ്ഞ​ത്. അ​ച്ഛ​ൻ മ​രി​ച്ച ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​മ്മ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം പോ​യ​തോ​ടെ ബാ​ലു​വും താ​ഴെ​യു​ള്ള മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ളും തി​ക​ച്ചും അ​നാ​ഥ​രാ​യി.

എ​ന്നാ​ൽ ത​നി​ക്കു താ​ഴെ​യു​ള്ള ര​ണ്ടു സ​ഹോ​ദ​ര​ൻ​മാ​രേ​യും ഒ​രു സ​ഹോ​ദ​രി​യേ​യും ക​ഞ്ചാ​വ് വി​റ്റും മോ​ഷ​ണം ന​ട​ത്തി​യു​മൊ​ക്കെ കി​ട്ടു​ന്ന പ​ണം കൊ​ണ്ട് ബാ​ലു സ​ഹോ​ദ​ര​ങ്ങ​ളെ ന​ന്നാ​യി നോ​ക്കി.ബൈ​ക്ക് മോ​ഷ​ണ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യി പോ​ലീ​സി​നൊ​പ്പം പോകുമ്പോൾ താ​ൻ വൈ​കാ​തെ തി​രി​ച്ചു​വ​രു​മെ​ന്നും വി​ഷ​മി​ക്ക​രു​തെ​ന്നും അ​നു​ജ​ൻ​മാ​രോ​ടും അ​നു​ജ​ത്തി​യോ​ടും പ​റ​ഞ്ഞാ​ണ് ബാ​ലു അ​വ​രെ ആ​ശ്വ​സി​പ്പി​ച്ച​ത്. പ​തി​ന​ഞ്ചു വ​യ​സും എ​ട്ടും ഏ​ഴും വ​യ​സു​മാ​ണ് ബാ​ലു​വി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്.

ബാ​ലു​വി​ന്‍റെ അ​റ​സ്റ്റോ​ടെ ഒ​റ്റ​പ്പെ​ട്ടു​പോ​യ ഈ ​കു​ട്ടി​ക​ളെ ശി​ശു​സം​ര​ക്ഷ​ണ​സ​മി​തി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​ക്കി അ​വ​രെ സു​ര​ക്ഷി​ത​മാ​യ ഇ​ട​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.ത​ങ്ങ​ളു​ടെ അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ചേ​ട്ട​നാ​ണെ​ന്ന് കു​ട്ടി​ക​ൾ ഇ​തു​വ​രെ അ​റി​ഞ്ഞി​ട്ടി​ല്ല. ബാ​ലു​വി​ന് ജീ​വ​നാ​ണ് ത​ന്‍റെ കു​ഞ്ഞു​സ​ഹോ​ദ​ര​ങ്ങ​ൾ.

ഒ​രു വ​ർ​ഷ​ത്തി​ന് മു​ൻ​പ് ന​ട​ത്തി​യ കൊ​ല​പാ​ത​ക കു​റ്റം ബാ​ലു ഏ​റ്റു​പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ഏ​തോ ഒ​രു നി​മി​ഷ​ത്തി​ൽ . അ​നു​ജ​ൻ​മാ​രേ​യും അ​നു​ജ​ത്തി​യേ​യും പൊ​ന്നു​പോ​ലെ നോ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​മ്മ​യേ​യും അ​ച്ഛ​നേ​യും കു​റി​ച്ചു​മെ​ല്ലാം പോ​ലീ​സ് ചോ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബാ​ലു ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി താ​ൻ ഉ​ള്ളി​ൽ കൊ​ണ്ടു ന​ട​ക്കു​ന്ന ആ ​വ​ലി​യ പാ​ത​ക​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​നോ​ടു തു​റ​ന്നു​പ​റ​ഞ്ഞ​ത്. ബാ​ലു​വി​ന്‍റെ ആ ​ഏറ്റുപറച്ചലിൽ ഞെട്ടിപ്പോയത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ആണ്

അ​യ​ൽ​വാ​സി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ബാ​ലു അ​ച്ഛ​നെ കൊ​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ വി​ശ്വ​സി​ക്കാ​നാ​യി​ട്ടി​ല്ല. ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ന്‍റെ രീ​തി​ക​ളെ​പ്പ​റ്റി​യും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യെ​ക്കു​റി​ച്ചും ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​യു​ന്ന​തി​നി​ട​യി​ലാ​ണ് ബാ​ലു താ​നൊ​രു കൊ​ല​പാ​ത​കി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഡി​വൈ​എ​സ്പി അ​ട​ക്ക​മു​ള്ള​വ​രു​ടെ മു​ന്പി​ൽ​വ​ച്ചാ​യി​രു​ന്നു ബാ​ലു​വി​ന്‍റെ കു​റ്റ​സ​മ്മ​തം.

കൊ​ല്ല​പ്പെ​ട്ട ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ച​തു​കൊ​ണ്ട് റീ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ക​ഴി​യി​ല്ല. പ്ര​തി​യു​ടെ മൊ​ഴി​യും മ​റ്റും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക. കേ​സി​ൽ വേ​റെ ആ​ർ​ക്കെ​ങ്കി​ലും നേ​രി​ട്ടോ അ​ല്ലാ​തെ​യോ ബ​ന്ധ​മു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ അ​മ്മ​യെ​യും ചോ​ദ്യം ചെ​യ്യാ​ൻ വേ​ണ്ടി ക​ണ്ടെ​ത്തു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​മ്മ​യെ പ്ര​തി​ചേ​ർ​ക്കു​മോ എ​ന്ന കാ​ര്യം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കു​റ്റ​സ​മ്മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളും മ​റ്റും ന​ട​ത്തി കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ.​സ​ന്തോ​ഷ്, ചാ​ല​ക്കു​ടി എ​സ്ഐ ബി.​കെ.​അ​രു​ണ്‍, എ​എ​സ്ഐ​മാ​രാ​യ കെ.​ജെ.​ജോ​ണ്‍​സ​ണ്‍, ജി​നു​മോ​ൻ ത​ച്ചേ​ത്ത്, കെ.​ബി.​സു​നി​ൽ​കു​മാ​ർ, സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, റോ​യ് പൗ​ലോ​സ്, പി.​എം.​മൂ​സ, വി.​യു.​സി​ൽ​ജൊ, എ.​യു.​റെ​ജി, ഷി​ജൊ തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റി​നും ചോ​ദ്യം ചെ​യ്യ​ലി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (21 minutes ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (50 minutes ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (1 hour ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (1 hour ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (1 hour ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (1 hour ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (1 hour ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (1 hour ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (2 hours ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (2 hours ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (2 hours ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (2 hours ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (3 hours ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (3 hours ago)

Malayali Vartha Recommends