കൂടത്തായി കൊലപാതക പരമ്പര; ആൽഫൈൻ കൊലക്കേസിൽ സീരിയൽ കില്ലർ ജോളിയെ പൂട്ടി പോലീസ്... അറസ്റ്റിന് അനുമതി നൽകി കോടതി

കൂടത്തായി കൊലപാതക പരമ്പരയിൽ സീരിയൽ കില്ലർ ജോളിയെ പൂട്ടി പോലീസ്. ഷാജു-സിലി ദമ്പതികളുടെ മകൾ ആൽഫൈൻ കൊല്ലപ്പെട്ട കേസിൽ ജോളിയുടെ അറസ്റ്റിന് അനുമതി നൽകിയിരിക്കുകയാണ് കോടതി. ഉടൻ തന്നെ അറസ്റ്റ് രേഖപ്പെടുത്തും. ഭക്ഷണത്തിൽ സയനൈഡ് കലർത്തി ആൽഫൈനെ കൊലപ്പെടുത്തിയെന്നാണ് ജോളി മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
റോയ് വധക്കേസിൽ റിമാൻഡിൽ കഴിയുകയാണ് മാത്യു. ഇയാളെ സിലി വധക്കേസിലും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. സിലിയുടെ സഹോദരങ്ങളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു . സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്‌സി, ജോളിയുടെ സഹോദരൻ ജോണി എന്നിവരാണ് മൊഴി നൽകിയത്. ജോണ്‍സണ്‍ പുതുപ്പാടി സഹകരണ ബാങ്കില്‍ പണയം വച്ചത് സിലിയുടെ സ്വര്‍ണ്ണമാണെന്ന് കണ്ടെത്തിയിരുന്നു. സ്വര്‍ണം സിലിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ജോളി നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതാണ് സ്വര്‍ണ്ണമെന്നായിരുന്നു ജോണ്‍സന്റെ മൊഴി.
https://www.facebook.com/Malayalivartha






















