Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

കൂടത്തായിയുടെ നടുക്കത്തിൽ നിന്നും കേരളം പോകുന്നത് കരമനയിലെ കൂടത്തിൽ കുടുംബത്തിലേക്കാണ് .ഇവിടെയും നടന്നത് കൂടത്തായിയോട് സാമ്യമുള്ള കാര്യങ്ങളാണ്. ഇവിടെ വില്ലനായി എത്തുന്നത് കോടിക്കണക്കിനു രൂപയുടെ സ്വത്തും അത് നോക്കാൻ ഏൽപ്പിച്ച കാര്യസ്ഥനും

26 OCTOBER 2019 06:48 PM IST
മലയാളി വാര്‍ത്ത

"കൂടത്തായിയുടെ നടുക്കത്തിൽ നിന്നും കേരളം പോകുന്നത് കരമനയിലെ കൂടത്തിൽ കുടുംബത്തിലേക്കാണ് .ഇവിടെയും നടന്നത് കൂടത്തയിയോട് സാമ്യമുള്ള കാര്യങ്ങളാണ്. ഇവിടെ വില്ലനായി എത്തുന്നത് കോടിക്കണക്കിനു രൂപയുടെ സ്വത്തും അത് നോക്കാൻ ഏൽപ്പിച്ച കാര്യസ്ഥനും ആണ്.

കോടികളുടെ സ്വത്ത് തട്ടിപ്പിന്റെ വിവരങ്ങൾക്കൊപ്പം കേരളം കാതോർക്കുന്നത് ആ ഏഴു മരണങ്ങളുടെ സത്യാവസ്ഥ എന്തെന്നുമാണ്. 200 കോടിയിലേറെ രൂപയുടെ സ്വത്ത് കുടുംബത്തിനുണ്ടെന്നാണ് നാട്ടുകാർ പറയുന്നത് . ഇത്രയും സ്വത്തിന്റെ വില്‍പത്രം തയാറാക്കിയ ജയമാധവന്‍ നായർക്ക് മാനസിക അസ്വാസത്യം ഉള്ളതായി നാട്ടുകാർ പറയുന്നു. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണെന്ന് വിൽപത്രം തയ്യാറാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തി. വ്യാജ സാക്ഷികള്‍ ഒപ്പിട്ട് തട്ടിയെടുത്തത് 30 കോടി രൂപയുടെ സ്വത്താണ്

ഈ വിവരം പുറത്തറിഞ്ഞതോടെ ആണ് ഇവിടെ അടിക്കടി ഉണ്ടായ മരണങ്ങളെക്കുറിച്ച്എം നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയം തോന്നി തുടങ്ങിയത് . യാതൊരു അസുഖവും ഇല്ലാത്ത ആൾക്കാർ പെട്ടെന്ന് മരിച്ചു പോകുകയായിരുന്നു. മരിച്ചവരിൽ ഒരാൾ കട്ടിലിൽ നിന്നു വീണ് മരിച്ചെന്നും ഒരാൾ വാതിലിന്റെ കട്ടളപ്പടിയിൽ ഇടിച്ചുവീണ് മരിച്ചെന്നുമാണ് നാട്ടുകാർക്ക് അറിയാവുന്ന കാര്യം.

കരമന കാലടി കൂടത്തിൽ ഗോപിനാഥൻ നായർ, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്.

ഗോപിനാഥന്‍റെ മകളാണ് ആദ്യം മരിച്ചത്. പിന്നാലെ ഗോപിനാഥൻ, ഭാര്യ, രണ്ട് ആൺമക്കൾ എന്നിങ്ങനെ മരിച്ചു. പിന്നീട് അവകാശിയായിരുന്ന ഗോപിനാഥന്‍റെ സഹോദരി പുത്രൻ ജെ. മാധവൻ 2017ൽ ഭക്ഷണം കഴിച്ചതിനു പിന്നാലെ മരണപ്പെട്ടു. ജെ. മാധവന്‍റെ മൃതദേഹം മാത്രമാണ് പോസ്റ്റുമോർട്ടം നടത്തിയത്

രവീന്ദ്രൻ എന്ന വ്യക്തിയാണ് ഈ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. ഇയാൾക്ക് ഇവരുമായി രക്തബന്ധമൊന്നുമില്ല. ഭക്ഷണം വാങ്ങികൊടുക്കുന്നത് ഇയാളായിരുന്നു. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥൻ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം

പലപ്പോഴായി നടന്ന മരണങ്ങൾക്ക് ശേഷം കോടികളുടെ സ്വത്ത് ഇപ്പോൾ രവീന്ദ്രന്റെ പേരിലായി..സ്വത്ത് കിട്ടിയവരിലൊരാൾ അവിടുത്തെ വീട്ടുജോലിക്കാരിയുടെ മകനാണ്..ഗോപിനാഥൻ പിള്ളയുടെ 50 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കാര്യസ്ഥനായിരുന്ന ആളുടെ പേരിലും അകന്ന ബന്ധുക്കളായ നാലു പേരുടെ പേരിലും രജിസ്റ്റർ ചെയ്തതായും പോലീസ് കണ്ടെത്തി

ജയമാധവന്‍ നായരുടെ മരണം സംബന്ധിച്ചും ദുരൂഹതയുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. വീട്ടില്‍ വച്ച് മരിച്ചിട്ടും അയല്‍ക്കാരെ അറിയിച്ചില്ല. ഓട്ടോയില്‍ കയറ്റി മെഡിക്കല്‍ കോളജിലെത്തിയാണ് മരണം സ്ഥിരീകരിച്ചത് എന്നാണു നാട്ടുകാർ പറയുന്നത് .

നാട്ടുകാരനായ അനില്‍കുമാര്‍ നല്‍കിയ പരാതിയില്‍ ക്രൈംഡിറ്റാച്ച്മെന്റ് നടത്തിയ അന്വേഷണത്തില്‍ വ്യാജവില്‍പ്പത്രം തയ്യാറാക്കിയെന്ന് കണ്ടെത്തി. തുടര്‍ന്ന് മൂന്നുമാസം മുമ്പ് ബന്ധുവായ പ്രസന്നകുമാരിയമ്മ മരണങ്ങളില്‍ ദുരൂഹതയാരോപിച്ച് മുഖ്യമന്ത്രിക്കും പരാതി നല്കി. ഈ രണ്ട് പരാതികളുമാണ് ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (17 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (33 minutes ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (44 minutes ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (50 minutes ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (56 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (1 hour ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (1 hour ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (2 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (2 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (2 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (2 hours ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (3 hours ago)

Malayali Vartha Recommends