Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

നെഞ്ചുകത്തുന്ന മറ്റൊരു സംഭവം... കൂടത്തായിയിലെ കൂട്ടമരണത്തിന് പിന്നാലെ തലസ്ഥാനത്തെ ഏഴ് പേരുടെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു; കൂടം തറവാട്ടിലെ കാരണവരുടെ സ്വത്തുക്കള്‍ കാര്യസ്ഥന്‍മാര്‍ തട്ടിയെടുത്തെന്ന ആരോപണം ശക്തിപ്പെടുമ്പോള്‍

27 OCTOBER 2019 10:15 AM IST
മലയാളി വാര്‍ത്ത

കൂടത്തായി സംഭവത്തിന് പിന്നാലെ കേരളത്തില്‍ സമാനമായ പല കേസുകളും തലപൊക്കുകയാണ്. 17 വര്‍ഷത്തിനിടയില്‍ കൂട്ട കൊലപാതകങ്ങള്‍ നടത്തിയ ജോളി ജോസഫ് പിടിയിലായപ്പോള്‍ തിരുവനന്തപുരം കരമനയില്‍ നിന്നും 26 വര്‍ഷത്തിനിടെ നടന്ന 7 മരണങ്ങളും വിവാദമായിരിക്കുകയാണ്. ഒരു കുടുംബത്തിലെ ഏഴ് പേരുടെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൂടം തറവാട്ടിലെ ഗോപിനാഥന്‍ നായരുടെ സ്വത്തുക്കള്‍ കാര്യസ്ഥന്‍മാര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി തട്ടിയെടുത്തെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ ചില ദുരൂഹതകള്‍ ഉള്ളതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ യും വ്യക്തമാക്കിയിട്ടുണ്ട്.

കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേരുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുവായ പരാതിക്കാരി രംഗത്തെത്തിയതോടെയാണ് എല്ലാം പുറത്താകുന്നത്. ഈ മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി പറയുന്നത്. അതേസമയം ഇവരുടെ പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. 17 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്. ഇതാണ് വെളിപ്പെടുത്തലോടെ സജീവമായിരിക്കുന്നത്. ഓരോ വ്യക്തികളും വ്യത്യസ്ത കാലങ്ങളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവസാനത്തെ മരണവും നടന്ന ശേഷം തറവാട്ടിന്റെ ഉടമസ്ഥതയിലുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം കൂടത്തായ് കേസിലെ ഓരോ മരണവും ഇതേ രീതിയിലാണ് നടന്നത്. അതുകൊണ്ട് തന്നെ സൂക്ഷ്മതയോടെ കേസിനെ നേരിടാനാണ് പോലീസിന്റെ ശ്രമം. അതേസമയം കൂടത്തായി മോഡലല്ലെന്ന് ഡിജിപി വ്യക്തമാക്കുന്നുണ്ട്.

കൂടം തറവാട്ടിലെ ഗോപിനാഥന്‍ നായരുടെ മകന്‍ ജയപ്രകാശന്‍, സഹോദര പുത്രന്‍ ജയമാധവന്‍ എന്നിവരുടെ മരണത്തിലാണ് പ്രധാനമായും സംശയമുളളത്. ഇവ സംബന്ധിച്ച് െ്രെകംബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും. ബന്ധുവായ പ്രസന്നകുമാരി അമ്മയുടെ പരാതിയിലാണ് അന്വേഷണം. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

ജയമാധവന്‍ തന്റെ പേരിലുള്ള കോടികളുടെ സ്വത്തുക്കള്‍ കാര്യസ്ഥന്‍മാരായ രവീന്ദ്രന്‍ നായര്‍, സഹദേവന്‍, അകന്ന ബന്ധുക്കള്‍ എന്നിവര്‍ക്ക് വില്‍പത്രം തയ്യാറാക്കി നല്‍കിയതായാണ് ഇപ്പോള്‍ സ്വത്ത് കൈകാര്യം ചെയ്യുന്നവരുടെ അവകാശവാദം. എന്നാല്‍ സ്വത്ത് ജയമാധവനെ കബളിപ്പിച്ച് തട്ടിയെടുത്തതാണെന്നും ഇതിനായി സംഘം ചേര്‍ന്ന് ഗൂഢാലോചന നടന്നതായും ക്രൈംബ്രാഞ്ച് 2018ല്‍ കണ്ടെത്തിയിരുന്നു. സമീവാസിയായ അനില്‍കുമാറിന്റെ പരാതിയിലാണ് അന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്.എന്നാല്‍ ജയപ്രകാശന്റെയോ ജയമാധവന്റെയോ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് ആരോപണ വിധേയനായ രവീന്ദ്രന്‍ നായരുടെ അവകാശ വാദം. കൂടത്തില്‍ തറവാടിന്റെ 100 കോടിയിലധികം വരുന്ന സ്വത്തുക്കളാണ് നിരവധി പേര്‍ ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തത്.

കരമനയിലെ ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തിലും സ്വത്ത് കൈമാറ്റത്തിലുമാണ് ബന്ധു കൂടിയായ പ്രസന്നകുമാരി പരാതി ഉന്നയിച്ചിരിക്കുന്നത്. ഇത് കൊലപാതകമാണെന്ന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പ്രത്യേക സംഘം പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും മരണത്തില്‍ സംശയങ്ങളുണ്ടെന്ന് പ്രതികരിച്ചിട്ടുണ്ട്. കുളത്തറ കൂടത്തില്‍ കുടുംബാംഗങ്ങളായ ഏഴുപേരാണ് 17 വര്‍ഷത്തിനിടയില്‍ മരിച്ചത്.

ഗോപിനാഥന്‍ നായരുടെ മകന്‍ ജയമോഹന്റെ സഹോദരപുത്രന്‍ ജയപ്രകാശിന്റെ മരണത്തിലാണ് പ്രസന്നകുമാരി സംശയം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ മരിച്ച് കിടക്കുമ്പോള്‍ തന്നെ തനിക്ക് സംശയം തോന്നിയിരുന്നു. ഇവരുടെ മരണശേഷം കോടികളുടെ സ്വത്ത് വകമാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതായതോടെ സംശയം വര്‍ധിച്ചു. പിന്നീട് കേസന്വേഷണം തുടങ്ങിയപ്പോള്‍ കാര്യസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തി. ആ ഭൂമി ഭാഗം വെക്കാനാവില്ലെന്ന് പറഞ്ഞ് തന്നോട് തട്ടിക്കയറിയെന്നും പ്രസന്നകുമാരി പറഞ്ഞു.

17 വര്‍ഷത്തിനിടെ മരിച്ച കുടുംബാംഗങ്ങളില്‍ ഗൃഹനാഥന്‍ ഗോപിനാഥന്‍ നായരും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മകന്‍ ഉണ്ണികൃഷ്‌നും ഉള്‍പ്പെടും. ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് പ്രസന്നകുമാരി. ഇവരുടെ മകനായ പ്രകാശാണ് ഈ സ്വത്തുക്കളുടെ ഏക അവകാശി. പ്രകാശ് പവര്‍ ഓഫ് അറ്റോര്‍ണി എഴുതി നല്‍കിയിരിക്കുന്നത് പ്രസന്നകുമാരിയുടെ പേരിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രകാശ് ഇപ്പോള്‍ ബംഗളൂരുവിലാണ് ഉള്ളത്.

ജയമോഹന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടുണ്ട്. 30 കോടി രൂപയുടെ സ്വത്താണ് ഇരുവരുടെയും മരണശേഷം ഒരു ട്രസ്റ്റിന്റെ പേരിലേക്ക് വകമാറ്റിയത്. ഇതിന് പിന്നില്‍ ഈ വീട്ടിലെ കാര്യസ്ഥനാണെന്ന് പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. പരാതിക്കെതിരെ രവീന്ദ്രന്‍ നായര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സ്വത്തുക്കള്‍ ജയമാധവന്‍ നായര്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതി നല്‍കിയതാണെന്നും വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (16 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (32 minutes ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (43 minutes ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (49 minutes ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (55 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (1 hour ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (1 hour ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (2 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (2 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (2 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (2 hours ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (3 hours ago)

Malayali Vartha Recommends