Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ഡിജിപി ഇന്നലെ ജയിലിൽ എത്തിയതും സംഭവിച്ചത്.. ജയിലില്‍ 475-ാം നമ്പര്‍ തടവുകാരനാണ്..ദേഹാസ്വാസ്ഥ്യം, ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു..ഇന്ന് തീരുമാനമെടുക്കും..


മുഹമ്മദ് റിയാസിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി.. സി എം ആർ എൽ മേധാവിയും മറ്റ് ഉദ്യോഗസ്ഥരും മൊഴിമാറ്റാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം..


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

എല്ലാം പൊളിച്ചടുക്കാന്‍ ദേ വരുന്നു... തറവാട്ടില്‍ മനോരോഗികളും അകാല മൃത്യുവും ഉണ്ടാകുന്നത് തറവാട് ദോഷമായി മാത്രം കണ്ട് ദീര്‍ഘനീശ്വാസം വിട്ടു; അവസാനം എല്ലാവരേയും കണ്ടെത്തിയത് പെട്ടെന്ന് ഒരു നാള്‍ മരിച്ചു കിടക്കുന്ന രീതിയില്‍; സ്വത്തുക്കള്‍ കുടുംബവുമായി ബന്ധമില്ലാത്ത പലയാളുകള്‍ ഉപയോഗിക്കുന്നത് കണ്ടപ്പോഴും ഒന്നും ചെയ്യാനായില്ല

27 OCTOBER 2019 11:31 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കരമന കൂടത്തതില്‍ തറവാട്ടില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ കൊല്ലപ്പെട്ട സംഭവം തലസ്ഥാനത്ത് വലിയ ചര്‍ച്ചയാകുകയാണ്. സംഭവത്തില്‍ മരിച്ചവരെല്ലാം മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നവരായിരുന്നെന്ന് പോലീസ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ വലിയ ദുരൂഹതയാണ് ഉണ്ടായിരിക്കുന്നത്. ഇവരുടെ മരണശേഷം സ്വത്തുക്കള്‍ കുടുംബവുമായി ബന്ധമില്ലാത്തവരിലേക്ക് എത്തിയതാണ് മരണം ഉള്‍പ്പെടെയുള്ള ദുരൂഹതയിലേക്ക് കേസ് എത്താന്‍ കാരണമായിരിക്കുന്നത്. കൂട്ടുകുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെല്ലാമെന്നും ഇവരുടെ സ്വത്തുക്കള്‍ കുടുംബവുമായി ഒരു ബന്ധവും ഇല്ലാത്ത വീട്ടില്‍ ജോലിക്ക് നിന്നവരാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നുമാണ് പരാതിയില്‍ പറഞ്ഞിരിട്ടുന്നത്.

കുടുംബത്തിലെ അംഗങ്ങളായ പ്രസന്നകുമാരിയും അനില്‍കുമാറും പോലീസിനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. മരണങ്ങള്‍ 200 കോടിയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള കൊലപാതകങ്ങളാണ് ഇവിടെ നടന്നതെന്നാണ് ആരോപണം. കുടുംബത്തിലെ കാര്യസ്ഥന് നേരെയാണ് സംശയം ഉയരുന്നത്. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥന്‍ ബന്ധുക്കളെ പോലും ഈ വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം. അതേസമയം ഇവരുടെ സ്വത്തുക്കളെല്ലാം പലഭാഗത്തായിട്ടാണ് ചിതറിക്കിടക്കുന്നത്. കരമന സ്‌റ്റേഷന് കീഴില്‍ എട്ട് സെന്റ് സ്ഥലം മാത്രമാണുള്ളത്.

ബാക്കി സ്ഥലങ്ങളെല്ലാം ഫോര്‍ട്ട് പരിസരത്തെല്ലാമാണ്. കാലടിയില്‍ 6.17 ഏക്കര്‍ സ്ഥലം അടക്കം 200 കോടിയുടെ സ്വത്തുക്കളുണ്ട്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥന്‍ നായരുടെ മറ്റൊരു സഹോദരനായ നാരായണപ്പിള്ളയുടെ മകന്‍ ജയന്‍ മാധവന്‍ എന്നിവരാണ് മരിച്ചത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാതിരുന്ന ഇവര്‍ മരണപ്പെട്ട് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. 2003 ന് ശേഷമായിരുന്നു മരണങ്ങള്‍. ഏഴു പേരുടെയും മരണത്തിന് ശേഷമാണ് സ്വത്ത് കൈമാറ്റം നടന്നിരിക്കുന്നത്. മരണങ്ങളിലൊന്നും പോസ്റ്റുമാര്‍ട്ടം നടന്നിരുന്നില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 2017 ല്‍ ആയിരുന്നു ജയന്‍മാധവന്റെ മരണം. കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിലാണ് കരമനയിലും മരണങ്ങള്‍ അന്വേഷണം നടത്തുന്നത്.

സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കരമന പൊലീസ് കേസെടുത്തിരുന്നു. ജില്ലാെ്രെകം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ കേസെടുത്തത് കരമന പോലീസ് ആയിരുന്നു. സ്വത്ത് തട്ടാന്‍ വ്യാജ ഒസ്യത്ത് ഉണ്ടാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വത്ത് കിട്ടിയവരില്‍ ഒരാള്‍ വീട്ടില്‍ വേലയ്ക്ക് നിന്ന സ്ത്രീയുടെ മകനാണ്. ജയന്‍ മാധവന്റെ മരണവും കേസെടുത്ത് അന്വേഷിക്കുമെന്ന് കരമന പൊലീസ് പറഞ്ഞിട്ടുണ്ട്. കരമനയിലെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്ര അറിയിച്ചു. അതേസമയം കൂടത്തായി മരണത്തോട് ഇതിനെ സാമ്യപ്പെടുത്തേണ്ടെന്നും പോലീസ് മേധാവി വ്യക്തമാക്കുന്നുണ്ട്.

മരിച്ച നിലയില്‍ കണ്ടെത്തിയ ജയമാധവനും ജയപ്രകാശും മാനസിക രോഗികളായിരുന്നെന്ന് പരാതി നല്‍കിയ ബന്ധു പ്രസന്നകുമാരിയും വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ മാനസികരോഗികളാണെന്ന് പുറത്തറിയാതിരിക്കാന്‍ ചികിത്സാരേഖകള്‍ കത്തിച്ചു കളഞ്ഞു. ഇവരുടെ പേരില്‍ വ്യാജമായി തയാറാക്കിയ ഒസ്യത്ത് നിയമപരമാണെന്ന് തെളിയിക്കാനാണ് കാര്യസ്ഥനും സംഘവും ഇത് ചെയ്തതെന്ന് സംശയിക്കുന്നതായും കാര്യസ്ഥന്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു. എന്തായാലും ആക്ഷേപത്തിനിടനല്‍കാതെ ശക്തമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചു. ഈ സംഘത്തിന്റെ അന്വേഷണം നാളെ തുടങ്ങുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഈ മാസം 27-ന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു...  (17 minutes ago)

ചൈനയുടെ ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് വൈകിട്ട് 7.26 ന് കേരളത്തിന് മുകളിലെത്തും... ഭൂമിയിൽനിന്നു ഏകദേശം 400 കി.മീ ഉയരത്തിലാണ് നിലയത്തിന്റെ യാത്രാപഥം  (33 minutes ago)

തൃശൂർ കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി... സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (44 minutes ago)

സെപ്തംബർ 28 മുതൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം... ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ  (50 minutes ago)

ആറുമാസത്തിലേറെയായി റേഷൻ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ അടുത്ത മാസം മുതൽ റദ്ദാക്കിയേക്കും....  (56 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് കാൽനടയാത്രക്കാരൻ കാറിടിച്ചു മരിച്ചു  (1 hour ago)

അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സ്പോയിൽ ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ  (1 hour ago)

ഫ്ലാറ്റിൽ ഏകാന്ത ജീവിതം, ക്യാൻസർ ചികിത്സ; ആലുവയിലെ യുവതിയുടെ മരണത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ്...  (2 hours ago)

കന്യാകുമാരി– മംഗളൂരു പരശുറാം എക്സ്പ്രസിന് പുതിയ എൽഎച്ച്ബി കോച്ചുകൾ 22 മുതൽ...  (2 hours ago)

Tomin J Thachankary ജയിലിലെത്തിച്ചതും തളർന്നു വീണു  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മൂന്നാം ക്വാർട്ടർ ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 86 റൺസിന്റെ തകർപ്പൻ ജയവുമായി ശ്രീലങ്കൻ വനിതാ ടീം സെമി ഫൈനലിലേക്ക്  (2 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ... ഹര്‍മന്‍പ്രീത് കൗറും സംഘവും ഇന്ന് ആതിഥേയരായ ജപ്പാനെ നേരിടാനിറങ്ങുന്നു  (2 hours ago)

ബ്രഹ്മാസ്ത്രത്തിൽ തൊട്ട് ഇഡി  (2 hours ago)

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (2 hours ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (3 hours ago)

Malayali Vartha Recommends