കോട്ടയത്തു 13 വയസ്സുള്ള ബാലികയെ അഞ്ചു പേർ ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കി ..സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. . ഒരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു ...

വാളയാർ കേസിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടത് വൻ വിവാദമായിരിക്കെ ഇപ്പോൾ കോട്ടയത്ത് മറ്റൊരു ബാലിക ക്രൂര പീഡനത്തിന് ഇരയായതായി കിടങ്ങൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു . രണ്ട് വർഷമായി 13കാരിയായ പെൺകുട്ടിയെ അഞ്ച് പേർ പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്
കോട്ടയം ജില്ലയിലെ കിടങ്ങൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട് . ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി ലഭിച്ചത്.
സംഭവത്തില്‍ ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നീ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. . കേസിലെ പ്രതിയായ ബെന്നി എന്നയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്
വാളയാര്‍ സഹോദരിമാരുടെ കേസില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ട് വന്‍ വിവാദമായിരിക്കെയാണ് കോട്ടയത്തു നിന്നും മറ്റൊരു ബാലിക കൂടി പീഡനത്തിനിരയായതായി പരാതി ലഭിച്ചിരിക്കുന്നത്
https://www.facebook.com/Malayalivartha


























