വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി

സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. വൈദ്യുതി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനില്ലെന്നും ഈ ഒരു അവസ്ഥയിലേക്കെത്തിയതില്‍ മുന്‍സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തവുമുണ്ടെന്നും പറഞ്ഞ അദ്ദേഹം യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്നും പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കഴിഞ്ഞ പത്തുവര്‍ഷം എന്തൊക്കെ ഉണ്ടായി എന്നുകൂടി പറയണമെന്നായിരുന്നു മറുപടി. വിമര്‍ശിപ്പിക്കണം എന്ന രീതിയിലുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനുപിന്നില്‍ ദുഷ്ടലാക്കുണ്ടെന്ന വിമര്‍ശനവും അദ്ദേഹം നടത്തി.
കഴിഞ്ഞദിവസവും സംസ്ഥാനസര്‍ക്കാരിനെ അദ്ദേഹം പ്രശംസിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മുന്‍പില്ലാത്ത വിധം പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മുഖ്യമന്ത്രി അടക്കമുള്ളവരെ ഏത് കാര്യത്തിനും സമീപിക്കാം. സംസ്ഥാനത്തേക്ക് കേന്ദ്ര പദ്ധതികളെത്തുന്നതിന് ഇത് അനുകൂലമാകുമെന്നുമാണ് തൃശൂരില്‍ വിവിധ പരിപാടികള്‍ക്കെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. റിപ്പോര്‍ട്ടര്‍ ടിവിയിലെ പൊലീസ് റെയ്ഡ് സ്വാഭാവിക നടപടിയാണ്. നികുതി നല്‍കുന്ന പൗരനില്ലാത്ത എന്താണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. ഫോണ്‍ വാങ്ങിവച്ച് തന്നെയാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുക എന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























