സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; വൈകുന്നേരം 06:15 മുതൽ അർദ്ധരാത്രി വരെ കടുത്ത ലഭ്യതക്കുറവെന്ന് കെഎസ്ഇബി...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈകുന്നേരം 06:15 മുതൽ അർദ്ധരാത്രി 12:45 വരെ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും ദേശീയതലത്തിലെ ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. മഴക്കുറവും കടുത്ത ചൂടും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ ഉയർന്നിരിക്കുകയാണ്. ഇന്ന് 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























