ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...

'റിപ്പോർട്ടർ ടിവി' എന്ന വാർത്താ ചാനലിന്റെ മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ എക്സൈസിന്റെ പിടിയിലായി ഇപ്പോൾ അഴിക്കുള്ളിലാണ്. മാധ്യമമുതലാളി എന്ന പദവിയും പ്രസ് സ്റ്റിക്കറും വെച്ച് തങ്ങൾ ചെയ്യുന്ന സകല തട്ടിപ്പുകളും മൂടിവെക്കാമെന്ന് കരുതിയവർക്കുള്ള കനത്ത തിരിച്ചടിയാണ് ഈ അറസ്റ്റ്.സ്പോർട്സ് തട്ടിപ്പ് അന്വേഷിക്കാൻ എത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലേക്ക് അപ്രതീക്ഷിതമായി ചാടിയത് 67 ലിറ്റർ വിദേശമദ്യം! തുടർന്ന് അബ്കാരി കേസിൽ അറസ്റ്റ്. ഒടുവിൽ ഉന്നത സ്വാധീനങ്ങൾ പലതുണ്ടായിട്ടും കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം പോലും ലഭിക്കാതെ പ്രതി അഴികൾക്ക് പിന്നിലേക്ക് പോകുമ്പോൾ, കേരളം ചർച്ച ചെയ്യുന്നത് വിചിത്രമായ ചില മാധ്യമ പ്രതികരണങ്ങളെ കുറിച്ചാണ്. ഇതിനെക്കുറിച്ച് അഞ്ജു പാർവതി പ്രബീഷിന്റെ പോസ്റ്റ് ...
https://www.facebook.com/Malayalivartha

























