Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...

കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!

17 SEPTEMBER 2026 07:01 PM IST
മലയാളി വാര്‍ത്ത

ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ 18-ന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു. വരികളിലും, ഈണത്തിലും, ആലാപനത്തിലും അഭിനേതാക്കളുടെ ഗറ്റപ്പിലും അവതരണത്തിലുമെല്ലാം ഏറെ വ്യത്യസ്ഥതയും കൗതുകവും പരത്തുന്ന ഒരു പ്രൊമോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

 

കതിരാ... കതിരാ...എന്നു തുടങ്ങുന്ന ഈ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ്. മുത്തു രചിച്ച് രാഹുൽ രാജ് ഈണമിട്ട ഈ ഗാനം മുത്തു, അനിൽ രാജ്, സോണി മോഹൻ, അജ്മൽ ഫാത്തിമ, പ്രവീൺ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. തികഞ്ഞ നാട്ടിൻ പുറത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ജനങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിന് തുലോം വിഭിന്നമായ ഒരു പ്രമോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

 

ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിജയരാലവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കലാഭവൻ ഷാജോൺ, ടിനി ടോം, ഹരിശ്രീ അശോകൻ, ബിനു ശിവറാം എന്നിവരാണ് ഈ പ്രമോ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ ഒരു ഗ്രാമത്തിൻ്റെ കഥ പറയുകയാണ് ഈ ചിത്രം.

 

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ കെ എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു. ഹിരൺ മഹാജനും, ജി . മാർത്താണ്ഡനുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്, വിജയരാഘവൻ, വിഷ്‌ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ ടിനി ടോം, കെ.യു. മനോജ്, ബിനു ശിവറാം എന്നിവർക്ക് പുറമെ ജിയോ ബേബി,

 

സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലക്ഷ്മി, ജസ്ന്യ.കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ്, രാജി മേനോൻ, ബേബി റിഹരാജ്, എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

 

ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ബിനു ശശി റാമിൻ്റേതാണു തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ, കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ,

 

 

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസ്സോസിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട,
ഡിഫിൻ ബാലൻ, പ്രൊഡക്ഷൻസ്റ്റിൽസ് - അജി മസ്ക്കറ്റ്, മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, ഗുഡ് ഫെല്ലാസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു, പി ആർ - വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു  (39 minutes ago)

കതിരാ... കതിരാ... ഓട്ടം തുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി; സെപ്റ്റംബർ 18-ന് ചിത്രം തിയറ്ററുകളിലെത്തും!!!  (49 minutes ago)

മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലെ അമിത വിലയില്‍ നിയമനടപടികള്‍ കടുപ്പിക്കാന്‍ ഭക്ഷ്യവകുപ്പ്  (51 minutes ago)

ബി.അശോകിനും എന്‍.പ്രശാന്തിനും അധിക ചുമതല  (1 hour ago)

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

മൂന്ന് വമ്പൻ പദ്ധതികൾക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചു; കേന്ദ്രമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി പൂർണപിന്തുണയാണ് നൽകുന്നുവെന്ന് സുരേഷ് ഗോപി; സുരേഷ് ഗോപിയോട് പിണറായി കാണിച്ചത് മലീമസമായ രാഷ്ട്രീയമെന  (1 hour ago)

അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്; റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ അറസ്റ്റിലായി സംഭവം; നടക്കുന്നത് ഹാസ്യ നാടകമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

മാനിന്റെ കൊമ്പുകളും എല്ലുകളുമായി ജാര്‍ഖണ്ഡ് സ്വദേശി ആലുവയില്‍ പിടിയില്‍  (1 hour ago)

റിപ്പോര്‍ട്ടറിലെ ആ മാഡമെവിടെ... ഫോണ്‍ ഓഫാക്കി എന്തായിരുന്നു പണി ? പോലീസിനോട് മൊട; ഇറക്കിയ ഷോ ഭേഷാ തിരിച്ചടിച്ചു  (1 hour ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധാർഷ്ട്യം തീർത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്; തെളിവടക്കം പുറത്ത് വിട്ട് ആ നീക്കം; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

സമൂഹമാധ്യമത്തിലെ വിഡിയോയിലൂടെ ലൈംഗികാരോപണം നടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍  (1 hour ago)

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു  (1 hour ago)

യൂണിയൻ സുദർശൻ അവതരിപ്പിച്ച് യൂണിയൻ ബാങ്ക്; 14 പുതിയ പദ്ധതികൾക്കും തുടക്കം...  (2 hours ago)

ലഹരിക്കെതിരെ കൊടുങ്കാറ്റായ് വാര്‍ത്ത ! മരംമുറി മൊയ്‌ലാളീടെ വീട് മിനി ബാര്‍; ആന്റപ്പന്‍ സാറേ ആരെ കെട്ടിക്കാനാ കള്ള് കച്ചവടം  (2 hours ago)

റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി  (2 hours ago)

Malayali Vartha Recommends