ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു

മലപ്പുറം സ്വദേശിയായ നഴ്‌സ് ദുബായില്‍ അന്തരിച്ചു. മലപ്പുറം നിലമ്പൂര്‍ ചെമ്പുക്കടവ് കളപ്പുരയ്ക്കല്‍ സൗമ്യ അഗസ്റ്റിന്‍ (41) ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിലെ നഴ്‌സായിരുന്ന സൗമ്യ കുറച്ചുനാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ദുബായില്‍ ജോലി ചെയ്യുന്ന ജെനീഷ് ആണ് ഭര്‍ത്താവ്. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൗമ്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























