അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.

വയനാട്ടിലെ അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയതോടെ, ജാമ്യം തേടി പ്രതി ഹൈക്കോടതിയെ സമീപിച്ചു. വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യത്തിന്റെ അളവ് വളരെ കൂടുതലാണെന്നും പ്രതിക്ക് മുട്ടില്‍ മരംമുറി കേസ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കീഴ്ക്കോടതി ജാമ്യം നിഷേധിച്ചത്.
മദ്യം കണ്ടെത്തിയ വാഴവറ്റയിലെ വീട് ആന്റോ അഗസ്റ്റിന്റെ പേരില്‍ ഉള്ളതാണെന്ന് തെളിയിക്കുന്ന നികുതി രേഖകള്‍ കീഴ്ക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, ഈ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടും നിയമപരമായ നിര്‍ണ്ണായക ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുമാണ് ആന്റോ അഗസ്റ്റിന്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ ഹൈക്കോടതി കോടതി ഇന്ന് പരിഗണിച്ചേക്കും.
കഴിഞ്ഞ സെപ്റ്റംബര്‍ 16-ന് ഉച്ചയ്ക്ക് 2.45-ഓടെയാണ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും വൈത്തിരി താലൂക്കിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍പ്പെട്ട കെട്ടിടത്തില്‍ പരിശോധന നടത്തി വന്‍ മദ്യശേഖരം പിടികൂടിയത്. 43.850 ലിറ്റര്‍ വിദേശനിര്‍മ്മിത വിദേശമദ്യം, 1.224 ലിറ്റര്‍ ഫോറിന്‍ വൈന്‍, 6.250 ലിറ്റര്‍ കെ.എസ്.ബി.സി വൈന്‍, ഡിഫന്‍സ് ക്വോട്ടയിലുള്ള 750 മില്ലി ലിറ്റര്‍ മദ്യം എന്നിവ ഉള്‍പ്പെടെയുള്ള വലിയ ശേഖരമാണ് എക്സൈസ് കണ്ടെടുത്തത്.
തുടര്‍ന്ന്, കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യുകയും സെപ്റ്റംബര്‍ 17-ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു. വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ നിന്ന് 138 കുപ്പി മദ്യം കണ്ടെത്തിയ സാഹചര്യത്തില്‍ അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്.ഐ.ആറിലെ പ്രാഥമിക നിഗമനം.
എന്നാല്‍, എക്സൈസിന്റെ പരിശോധനയിലും മഹസറിലുമുള്‍പ്പെടെ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പ്രതിഭാഗം ആരോപിക്കുന്നത്. പിടിച്ചെടുത്തതില്‍ ചിലത് 'വ്യാജമദ്യം' എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയുടെ രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കിയിട്ടില്ലെന്നും ലേബലുകളോ ബാച്ച് നമ്പറോ ഇല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ, അടച്ചിട്ട കെട്ടിടത്തില്‍ മുന്‍കൂട്ടി സാക്ഷികളെ തയ്യാറാക്കാതെയാണ് പരിശോധന നടത്തിയതെന്നും പ്രതിഭാഗം വാദിക്കുന്നു. അറസ്റ്റ് വിവരം ഭാര്യ ലഭ്യമായിരുന്നിട്ടും അവരെ അറിയിക്കാതെ സ്ഥാപനത്തിലെ ജീവനക്കാരനെയാണ് എക്സൈസ് വിവരമറിയിച്ചത്. ഇത് ബി.എന്‍.എസ്.എസ് 103-ാം വകുപ്പ് പ്രകാരമുള്ള നിയമപരമായ നടപടിക്രമങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു. അന്വേഷണ ഏജന്‍സിയുടെ ആരോപണങ്ങളെ ചോദ്യം ചെയ്ത് പ്രധാനമായും നാല് നിയമതടസ്സങ്ങളാണ് പ്രതിഭാഗം ഹൈക്കോടതിയുടെ പരിഗണനയ്ക്കായി മുന്നോട്ടുവെച്ചിട്ടുള്ളത്. 2022-ല്‍ സര്‍ഫാസി നിയമപ്രകാരം ബാങ്ക് ലേലം ചെയ്യുകയും വാങ്ങിപ്പറ്റിയ ആള്‍ക്ക് കൈമാറുകയും ചെയ്ത കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്ത വസ്തുക്കളില്‍ ഹര്‍ജിക്കാരന് എങ്ങനെ പങ്കുണ്ടാകുമെന്നാണ് പ്രധാന ചോദ്യം.
വസ്തു നികുതി ആവശ്യങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് നല്‍കുന്ന ബില്‍ഡിങ് സര്‍ട്ടിഫിക്കറ്റ്, സെക്യൂരിറ്റി ഇന്ററസ്റ്റ് (എന്‍ഫോഴ്സ്മെന്റ്) റൂള്‍സ് ചട്ടം 9(6) പ്രകാരം നല്‍കിയ നിയമപരമായ സെയില്‍ സര്‍ട്ടിഫിക്കറ്റിനേക്കാള്‍ മേല്‍ക്കൈ നേടുമോ എന്നും ഹര്‍ജിയില്‍ ആരായുന്നുണ്ട്. കെട്ടിടത്തിന്റെ കൈവശാവകാശം മാറ്റപ്പെട്ടതിനാല്‍ അവിടെയുള്ള മദ്യശേഖരം പ്രതിയുടേതായി കണക്കാക്കാനാകില്ലെന്നാണ് വാദം.
മദ്യം വിറ്റതായോ വില്‍പനയ്ക്കായി സൂക്ഷിച്ചതായോ ഉള്ള തെളിവുകളോ ആരോപണങ്ങളോ ഇല്ലാതെ അബ്കാരി ആക്ടിലെ കടുത്ത വകുപ്പായ 55(i) ചുമത്താന്‍ കഴിയില്ലെന്നും പ്രതിഭാഗം വ്യക്തമാക്കുന്നു. അനുവദനീയമായ അളവില്‍ കൂടുതല്‍ ബ്രാന്‍ഡഡ് വിദേശമദ്യം കൈവശം വെക്കുന്നത് കടുത്ത വകുപ്പുകളായ 55(a), 58 എന്നിവയുടെ പരിധിയില്‍ വരില്ലെന്നും, ജാമ്യം ലഭിക്കാവുന്ന 63-ാം വകുപ്പ് മാത്രമാണ് ബാധകമാവുകയെന്നും ഹര്‍ജിയില്‍ പറയുന്നു. അറസ്റ്റിന് മുന്നോടിയായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അഞ്ചു മണിക്കൂറോളം ആന്റോയെ ചോദ്യം ചെയ്തിരുന്നു. വന്‍തോതില്‍ മദ്യം കണ്ടെടുത്തതിനാലും തുടരന്വേഷണം അത്യാവശ്യമായതിനാലും പ്രതിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha
























