ഡെന്മാര്‍ക്കിന്റെ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക

ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക. സൈനിക താവളം സ്ഥാപിക്കുന്നതിന് ഡെന്മാര്‍ക്കുമായി ധാരണയിലെത്തിയെന്ന് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ്. ധാരണ നിലവില്‍ വന്നാല്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡില്‍ നിക്ഷേം നടത്താന്‍ അമേരിക്കന്‍ അനുവാദം ആവശ്യമാകും. ഗ്രീന്‍ലണ്ടിനെ നാറ്റോ സഖ്യകക്ഷിയായ ഡെന്മാര്‍ക്കില്‍ നിന്നും ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന നേരത്തെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ രഹസ്യമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഗ്രീന്‍ലന്‍ഡിനു മേല്‍ സുരക്ഷാപരമായ അധികാരം ഉറപ്പിക്കാന്‍ ഡെന്മാര്‍ക്കും ഗ്രീന്‍ലണ്ടുമായി ധാരണയായെന്ന് ട്രംപ് പ്രസ്താവിച്ചിരിക്കുന്നത്. ധാരണ പ്രകാരം ഗ്രീന്‍ലണ്ടിന്റെ സുരക്ഷയിലും മറ്റ് ആവശ്യങ്ങളിലും അമേരിക്കയ്ക്ക് സ്ഥിരമായ നിയന്ത്രണം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു രാജ്യത്തിനും ഗ്രീന്‍ലണ്ടില്‍ നിക്ഷേപം നടത്തുന്നതിനോ ഗ്രീന്‍ലണ്ടില്‍ സൈനിക സാന്നിധ്യം സ്ഥാപിക്കാനോ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. കരാറിനെപ്പറ്റിയുള്ള ട്രംപിന്റെ പ്രസ്താവന ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെന്‍ സ്ഥിരീകരിച്ചു. ആര്‍ട്ടിക്, നോര്‍ത്ത് അറ്റ്‌ലാന്റിക് മേഖലകളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള കരാറില്‍ അടുത്തയാഴ്ച യു എന്‍ പൊതുസഭയില്‍ ഒപ്പുവയ്ക്കുമെന്ന് മെറ്റ് ഫ്രെഡറിക്‌സെന്‍ അറിയിച്ചു. കരാര്‍ നാറ്റോയ്ക്കും യൂറോപ്പിനും ഗുണകരമായിരിക്കുമെന്നും ഡെന്മാര്‍ക്ക് പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്രീന്‍ലന്‍ഡിന്റെ താല്‍പര്യങ്ങളും അന്താരാഷ്ട്ര സഹകരണത്തില്‍ നമ്മുടെ സ്ഥാനവും അംഗീകരിക്കുന്നതാണ് കരാര്‍ എന്ന് ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്‌ഫ്രെഡറിക് നീല്‍സണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























