ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആദം സാംപ

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആദം സാംപ.
ഹരാരെയിൽ സിംബാബ്‍വെക്കെതിരായ രണ്ടാം ഏകദിനത്തിൽ 84 റൺസ് വിജയം സ്വന്തമാക്കിയ മത്സരത്തിൽ താരം 2 വിക്കറ്റുകൾ വീഴ്ത്തിയാണ് നേട്ടത്തിലെത്തിയത്. 291വിക്കറ്റുകളാണ് ഷെയ്ൻ വോണിന്റെ പേരിലുള്ളത്. ഓസ്ട്രേലിയ 356 റൺസെന്ന കൂറ്റൻ സ്കോറുയർത്തിയ മത്സരത്തിൽ സാംപ 9 ഓവറുകൾ എറിഞ്ഞ് 62 റൺസ് വഴങ്ങിയാണ് 2 വിക്കറ്റുകൾ കരസ്ഥമാക്കിയത്. ഇന്നസെന്റ് കയ, ക്രെയ്ഗ് ഇർവിൻ എന്നിവരാണ് സാംപയുടെ ഇരകളായത്. ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഏഴാമത്തെ ഓസ്ട്രേലിയൻ ബൗളറായും സാംപ മാറി. ഗ്ലെൻ മഗ്രാത്താണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഓസ്ട്രേലിയൻ ബൗളർ.
നിലവിൽ 123 ഏകദിനങ്ങളിൽ നിന്നു 201 വിക്കറ്റുകൾ സാംപ വീഴ്ത്തിയിട്ടുണ്ട്. 12 തവണ താരം നാല് വിക്കറ്റ് നേട്ടവും ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 35 റൺസ് വഴങ്ങി 5 വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 193 മത്സരങ്ങളിൽ നിന്നാണ് വോൺ 291 വിക്കറ്റുകൾകരസ്ഥമാക്കിയത്.
"
https://www.facebook.com/Malayalivartha

























