വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് പാലക്കാട്ട് നവംബര്‍ അഞ്ചിന് യു.ഡി.എഫ് ഹര്‍ത്താല്‍

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധ സൂചകമായി യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തത്.
പോയ വര്‍ഷമാണ് വാളയാറിലെ വീട്ടില്‍ പതിനൊന്നും ഒന്‍പതും വയസുള്ള രണ്ട് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകൂട്ടി ലൈംഗീകചൂഷണത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ അറിയിച്ചിരുന്നില്ല. മൂത്തകുട്ടിയുടെ മരണം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയും ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.
എട്ടടി നീളമുള്ള വീടിന്റെ മച്ചില്‍ അഞ്ച് അടിയും മൂന്നടിയും നീളമുള്ള പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പെണ്‍കുട്ടികളുടെ പിതാവിന്റെ അടുത്ത ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്‌തെങ്കിലും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ഇവരെ വെറുതെ വിട്ടു.
https://www.facebook.com/Malayalivartha



























