തിരുവല്ലയില്‍ വിദ്യാര്‍ഥിനികളെ കാണാതായ സംഭവം: സ്‌കൂള്‍ബാഗ് റെയില്‍വേ ട്രാക്കില്‍

തിരുവല്ലയില്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ സ്‌കൂള്‍ ബാഗ് റെയില്‍വേ പാളത്തില്‍ നിന്നു കണ്ടെത്തി. നഗരമധ്യത്തിലുള്ള സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. കവിയൂര്‍, ആഞ്ഞിലിത്താനം, മാന്താനം സ്വദേശിനികളായ വിദ്യാര്‍ഥികള്‍ ബുധനാഴ്ച സ്‌കൂളില്‍ എത്തിയിരുന്നെങ്കിലും ക്ലാസില്‍ ഹാജരായിട്ടില്ല. വൈകുന്നേരത്തോടെയാണ് വിദ്യാര്‍ഥിനികളെ കാണാതായത്. തുടര്‍ന്നു കുട്ടികളുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
വ്യാഴാഴ്ച രാത്രി പതിനൊന്നോടെ തകഴി ലെവല്‍ ക്രോസിനു സമീപം പാളത്തില്‍ ഒരാളുടെ സ്‌കൂള്‍ ബാഗ് കണ്ടെത്തി. പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ എത്തി ബാഗ് തിരിച്ചറിഞ്ഞു. കുട്ടികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി തിരുവല്ല സിഐ വി. രാജീവ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























