Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

മൃതദേഹത്തില്‍ കണ്ണുകള്‍ ഇല്ല, കാലുകൾ ഒടിഞ്ഞു തൂങ്ങിയിരുന്നു; മണിവാസകന്റെ ശരീരത്തില്‍ വളരെയധികം മുറിവുകൾ മൃതദേഹം ജീര്‍ണിച്ച്‌ തുടങ്ങിയിയിരുന്നു; വെളിപ്പെടുത്തലുമായി മണിവാസകത്തിന്റെ സഹോദരി

01 NOVEMBER 2019 05:46 PM IST
മലയാളി വാര്‍ത്ത

അട്ടപ്പാടിയില്‍ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്ലില്‍ കൊല്ലപ്പെട്ട മണിവാസകത്തിന്റെ മൃതദേഹത്തില്‍ കണ്ണുകള്‍ ഇല്ലെന്നും ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങള്‍ അല്ല ശരീരത്തിലെന്നും സഹോദരി ലക്ഷ്മി പറഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ മൃതദേഹം തിരിച്ചറിഞ്ഞ ശേഷമായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. സംഭവത്തില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ബന്ധുകള്‍ക്ക് മൃതദേഹം കാണാന്‍ കഴിഞ്ഞത്. മണിവാസകന്റെ ശരീരത്തില്‍ ഒത്തിരി മുറുവുകളുണ്ടെന്നും മൃതദേഹം ജീര്‍ണിച്ച്‌ തുടങ്ങിയിയെന്നും സഹോദരി പറഞ്ഞു.

മണിവാസകത്തിന്റെ കാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു. കാലുകള്‍ എങ്ങനെ ഒടിഞ്ഞു എന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. മണിവാസകത്തിന് ഒഴികെ ബാക്കി മൂന്ന് പേര്‍ക്കും അധികവും വെടിയേറ്റത് ശരീരത്തിന്റെ പിന്‍ഭാഗത്തായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലപ്പെട്ട കാര്‍ത്തിയുടെ മൃതദേഹം തിരിച്ചറിയാന്‍ സാധിയ്ക്കത്ത വിധം പരിക്കുകളുണ്ടായിരുന്നെന്ന് സഹോദരന്‍ മുരുകേശന്‍ പറയുന്നത്. ഏറ്റുമുട്ടലിന്റെ പാടുകളല്ല കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശരീരത്തില്‍ ഉള്ളത്. ഈ സാഹചര്യത്തില്‍ ഇത്രയേറെ പാടുകള്‍ എങ്ങനെ ഉണ്ടായെന്ന് അന്വേഷിക്കണമെന്നും റീ പോസ്റ്റുമോര്‍ട്ടം വേണമെന്നും ബന്ധുകള്‍ പറഞ്ഞു.
മണിവാസകം ഒഴികെ കാര്‍ത്തി, അരവിന്ദ്, രമ എന്നിവര്‍ക്ക് പിന്നില്‍ നിന്നാണ് വെടിയേറ്റതുമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫൊറന്‍സിക് സംഘവും പൊലീസിനെ അറിയിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പിന്‍ഭാഗത്തു നിന്നാണു മൂവരുടെയും ശരീരത്തില്‍ വെടിയുണ്ടകള്‍ തുളച്ചു കയറിയിട്ടുള്ളതെന്നാണ് വിവരം.

മരിച്ചവരില്‍ ഉള്‍പ്പെട്ട സ്ത്രീ രമ മാത്രമാണു മോവോയിസ്റ്റുകള്‍ സാധാരണ ഉപയോഗിക്കുന്ന തരത്തില്‍ വെടിക്കോപ്പുകള്‍ ഉള്‍പ്പെടെ കരുതാന്‍ സൗകര്യമള്ള വസ്ത്രം ധരിച്ചിരുന്നത്. മറ്റു 3 പേരും സാധാരണ പാന്റ്സും ഷര്‍ട്ടുമാണു ധരിച്ചിരുന്നത്. ഇതിന് പുറമെ മണിവാസകത്തിന്റെ ഇരുകാലുകളും ഒടിഞ്ഞ നിലയിലാണെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിക്കുന്നു. എന്നാല്‍ ഇത് എങ്ങനെയെന്ന് വ്യക്തമല്ല, ശരീരത്തില്‍ വീഴ്ചയുടെ ലക്ഷണങ്ങള്‍ ഇല്ല. കാലുകളില്‍ വെടിയേറ്റിട്ടുമില്ല. എന്നാല്‍ ഒടിവ് സംഭവിച്ചത് ബലപ്രയോഗം കൊണ്ടാണോ എന്നും വ്യക്തമല്ല. കൂടാതെ മരണത്തിനു തൊട്ടുമുന്‍പു കഴിച്ച ഭക്ഷണത്തിന്റെ ദഹിക്കാത്ത അംശം രമയുടെ വയറ്റില്‍ നിന്നു കണ്ടെത്തിയിട്ടുണ്ടെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച്‌ സ്ഥലം സന്ദര്‍ശിച്ച വി.കെ. ശ്രീകണ്ഠന്‍ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികളും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയതിന് പിന്നാലെയാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത് വന്നത്. ഇത് പോലീസിന് കൈമാറുകയും ചെയ്തിരുന്നു. അന്തിമ റിപ്പോര്‍ട്ട് നാളെ നല്‍കും. വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയ സിപിഐയുടെ പാലക്കാട് ജില്ലാ നേതാക്കള്‍ ഇന്ന് ഏറ്റുമുട്ടല്‍ നടന്ന സ്ഥലം സന്ദര്‍ശിക്കും.

അതിനിടെ, മാവോയിസ്റ്റ് വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പോലീസ് പുറത്തുവിട്ടിരുന്നു. ഇന്‍ക്വിസ്റ്റിനിടെയുണ്ടായ വെടിവയ്പ്പിന്റെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. പോലീസുകാരും മറ്റുചിലരും നിലത്ത് വീണുകിടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഇതിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവിട്ടു. മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മാണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നല്‍കിയിരുന്നു. മണിവാസകത്തിന്റെ ഭാര്യ കല നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (5 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (14 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (2 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (4 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (4 hours ago)

Malayali Vartha Recommends