കൊച്ചി നോര്‍ത്ത് ചീഞ്ഞു നാറുന്നു; മാലിന്യം കൊണ്ടു വന്നിടുന്നവര്‍ പണം നല്‍കിയാല്‍ മാറ്റാമെന്ന് നഗരസഭാ ജീവനക്കാര്‍!

കൊച്ചി നോര്‍ത്ത് മാലിന്യകൂമ്പരമായി മാറുന്നു. പ്ലാസ്റ്റിക് കവറിലാക്കി കെട്ടി കടകളില്‍ നിന്നും വീടുകളില്‍ നിന്നും വഴിനീളെ ഉപേക്ഷിച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ എടുത്തു കൊണ്ടു പോകാന്‍ നഗരസഭ ജീവനക്കാര്‍ തയാറാകാത്തതാണ് പ്രശ്‌നം വഷളാക്കുന്നത്. ഇന്നലെ മഴ പെയ്തപ്പോഴാണ് പ്രശ്‌നം ഗുരുതരമായത്. വെള്ളക്കെട്ടില്‍ മാലിന്യമെല്ലാം കടകളിലേക്ക് ഒഴുകി കയറി. വഴിയാത്രക്കാര്‍ക്കു യാത്ര ചെയ്യാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു.
പരമാര റോഡില്‍ ചില ഹോട്ടലുകളിലെ അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. ഇതു മൂലം നോര്‍ത്ത് ചീഞ്ഞു നാറുകയാണ്. ഒരു ദിവസം ഇവിടെ നിന്നും മാലിന്യം എടുത്തു കൊണ്ടു പോയില്ലെങ്കില്‍ തന്നെ ഇതുവഴി നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇതു കൂടാതെ നോര്‍ത്ത് പാലത്തിന്റെ ചുവട്ടിലും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള സഞ്ചാരം തന്നെ അസഹ്യമായി കഴിഞ്ഞു.
മാലിന്യം എടുത്തു കൊണ്ടു പോയി കൊണ്ടിരുന്ന നഗരസഭ ജീവനക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. മാലിന്യം കൊണ്ടു വന്നിടുന്നചില കടക്കാര്‍ എടുത്തുമാറ്റണം അല്ലെങ്കില്‍ ജീവനക്കാര്‍ക്ക് അവര്‍ പണം നല്‍കണമെന്നാണ് ജീവനക്കാര്‍ പറയൂന്നതെന്നാണ് കടക്കാരുംപറയുന്നത്. ഏതായാലും കടക്കാരും വീട്ടുകാരും നാട്ടുകാരും മാലിന്യം ഇവിടെ നിക്ഷേപിക്കുന്നുണ്ട്. ഇതിനൊരു പരിഹാരം വേണമെന്നാണ് കടക്കാരും വഴിയാത്രക്കാരും ആവശ്യപ്പെടുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന പല ഓഫീസുകളിലും ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം ദുര്‍ഗന്ധം പടരുകയാണ്.
https://www.facebook.com/Malayalivartha




















