Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ കട്ടപ്പന കോടതി ഇന്ന് പുറപ്പെടുവിച്ചത് ഇരുതലമൂര്‍ച്ഛയുള്ള വാള്‍. തനിക്ക് അനുകൂലമാണ് കോടതി വിധിയെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളിലൂടെ മേനിപറയുമ്പോഴും, വിധിപ്പകര്‍പ്പ് പരിശോധിച്ചാല്‍ കാര്യങ്ങള്‍ അത്രപന്തിയല്ലെന്ന് വ്യക്തമാകും

01 NOVEMBER 2019 05:47 PM IST
മലയാളി വാര്‍ത്ത

കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ കട്ടപ്പന കോടതി ഇന്ന് പുറപ്പെടുവിച്ചത് ഇരുതലമൂര്‍ച്ഛയുള്ള വാള്‍. തനിക്ക് അനുകൂലമാണ് കോടതി വിധിയെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളിലൂടെ മേനിപറയുമ്പോഴും, വിധിപ്പകര്‍പ്പ് പരിശോധിച്ചാല്‍ കാര്യങ്ങള്‍ അത്രപന്തിയല്ലെന്ന് വ്യക്തമാകും. പാര്‍ട്ടി ചെയര്‍മാന്‍ മരണപ്പെട്ട സാഹചര്യത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ ജോസഫിന് ചെയര്‍മാന്റെ അധികാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവകാശമില്ല എന്ന് വിധിയില്‍ വ്യക്തമാക്കുന്നു. വിധിയുടെ 20 ാം പേജില്‍ 31, 32 പാരഗ്രാഫുകളില്‍ ഇക്കാര്യം വ്യക്തമാണ്. ആബ്‌സന്‍സ് ഓഫ് ചെയര്‍മാന്‍ എന്ന കേരള കോണ്‍ഗ്രസ്സ് ഭരണഘടനയില്‍ സൂചിപ്പിക്കുന്നത് ചെയര്‍മാന്‍ മരിച്ചാല്‍ ഉണ്ടാകുന്നത് ഒഴിവല്ല എന്നും താല്‍കാലികമായ അസാനിധ്യം മാത്രമാണെന്നും കൃത്യമായി കോടതി സൂചിപ്പിച്ചിട്ടുണ്ട്. അതിനാല്‍ വിധി ഏകപക്ഷീയമായി തനിക്ക് അനുകൂലമാണെന്ന പി.ജെ ജോസഫിന്റെ വാദം ശരിയല്ല.

 In the Absence of Chairman,  all functions and powers of the Chairman will vest in the  working chairman   എന്ന ഭരണഘടനയിലെ വാദം ഉയര്‍ത്തിയാണ് ചെയര്‍മാന്റെ എല്ലാ അധികാരങ്ങളും തനിക്കാണെന്ന് പി.ജെ ജോസഫ് വാദിച്ചിരിക്കുന്നത്. എന്നാല്‍ ചെയര്‍മാന്റെ മരണം മൂലമുണ്ടാകുന്നത് ആബ്‌സന്‍സ് അല്ലെന്നും അത്തരമൊരു സാഹചര്യത്തില്‍ പുതിയ ചെയര്‍മാനെ തെരെഞ്ഞെടുക്കാതെ എല്ലാ അധികാരങ്ങളും പി.ജെ ജോസഫിന് നിര്‍വഹിക്കാന്‍ ആവില്ലെുമാണ് കോടതി ഇന്ന് പറഞ്ഞിരിക്കുന്നത്. ചെയര്‍മാന്‍ ജീവിച്ചിരിക്കുമ്പോള്‍ യാത്ര, മറ്റ് പരിപാടികള്‍, അസുഖം എന്നീ കാരണങ്ങളാല്‍ ഉണ്ടാകുന്ന അഭാവത്തെ മാത്രമെ ആബ്‌സന്‍സ് (അആടഋചഇഋ ) ആയി കണക്കാക്കാനാവൂ എന്നും കോടതി വ്യക്തമാക്കി. അതിനാല്‍ ജോസ് കെ.മാണി വിഭാഗത്തിന് അനുകൂലമായ കാര്യമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതേസമയം ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടി തെറ്റാണെന്ന് പറഞ്ഞ് കോടതി സ്‌റ്റേ ചെയ്തിരുന്നു. അതിനെതിരെ നല്‍കിയ അപ്പീലും ഇന്ന് തള്ളി. തെരഞ്ഞെടുപ്പ് നിയമപരമാണെന്ന് തെളിയിക്കാന്‍ ജോസ് കെ. മാണി വിഭാഗത്തിനായില്ല.

കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചു മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കാനാണ് പി.ജെ ജോസഫ് ശ്രമിക്കുന്നതെന്ന് ജോസ് കെ.മാണി എം.പി ആരോപിച്ചു. ചെയര്‍മാന്റെ അധികാരം തന്നില്‍ നിക്ഷിപ്തമാണ് എന്ന വാദം ഉയര്‍ത്തി പി.ജെ ജോസഫ് എടുത്ത എല്ലാ തീരുമാനങ്ങളെയും അസാധുവാക്കുന്നതും വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ ചെയര്‍മാന്റെ അധികാരങ്ങള്‍ പ്രയോഗിക്കാനാവില്ലെന്ന് വ്യക്തമാക്കുന്നതുമാണ് കോടതി വിധി. ചെയര്‍മാന്‍ താനാണെന്ന് കാട്ടിയാണ് പി.ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്, അങ്ങനെയാണ് പാലാ ഉപതെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം ലഭിക്കാതെ പോയതും ചരിത്രത്തിലെ ആദ്യ തോല്‍വി ഉണ്ടായതും.

അധികാരത്തര്‍ക്കത്തില്‍ ഇരുകൂട്ടരും വടംവലി തുടരുമ്പോള്‍ കട്ടപ്പന കോടതിയുടെ ഇന്നത്തെ വിധി ഏറെ പ്രസക്തമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കേരളാ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന കാര്യങ്ങളാണ് പി.ജെ ജോസഫ്. ജോസ് കെ.മാണി വിഭാഗങ്ങളില്‍ നിന്നുണ്ടാകുന്നത്. പാലായില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിനെതിരെ പി. ജെ. ജോസഫ് റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും അവസാനം പിന്‍വലിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയ പി.ജെ ജോസഫിനെ എതിര്‍പക്ഷം കൂവി വിളിച്ചിരുന്നു. അങ്ങനെ പരസ്പ്പരം പോരടിച്ച് കേരളാ കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ തട്ടകത്തില്‍ തോല്‍വി ഇരന്ന് വാങ്ങുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (5 minutes ago)

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്  (14 minutes ago)

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (2 hours ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (2 hours ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (2 hours ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (2 hours ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (3 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (3 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (3 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (3 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (3 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (3 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (4 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (4 hours ago)

Malayali Vartha Recommends