വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് കൂട്ടുനിന്ന മാതാവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കാന്‍ മകന് കൂട്ടുനിന്ന മാതാവ് അറസ്റ്റില്‍. കിളിമാനൂരില്‍ കരവാരം ചാത്തമ്ബാറ തവക്കല്‍ മന്‍സിലില്‍ സെനിത്ത് നൌഷാദിന്റെ ഭാര്യ ഹയറുന്നിസ(47)യാണ് അറസ്റ്റിലായത്. ഇവരുടെ അകന്ന ബന്ധുകൂടിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് മകന്‍ ഷിയാസ് പീഡിപ്പിച്ചത്. കേസില്‍ ഒന്നാം പ്രതി ഷിയാസ് ഒളിവിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാത്തമ്ബാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് ഹയറുന്നിസയായിരുന്നു.
ഇവരുടെ അറിവോടെയാണ് ഷിയാസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ പീഡനത്തിനുശേഷം ഷിയാസും ഹയറുന്നിസയും വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയതോടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തതോടെ ഹയറുന്നിസയും ഷിയാസും ഒളിവില്‍ പോയി.പീഡനവിവരം പിന്നീട് പെണ്‍കുട്ടിയുടെ വീട്ടിലും അറിഞ്ഞിരുന്നു.
ഇത് വീട്ടിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഷിയാസും ഒരുക്കമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയത്.ഏറെക്കാലമായി ഒളിവിലായിരുന്ന ഹയറുന്നിസ കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിയാസിനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കിളിമാനൂര്‍ പൊലീസ് അറിയിച്ചു.പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അറസ്റ്റിലായ ഹയറുന്നീസയെ അറസ്റ്റ് ചെയ്ത് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha




















