കുരങ്ങു പനി, വയനാട്ടില്‍ ഒരു മരണം കൂടി

കുരങ്ങുപനിയെ തുടര്‍ന്ന് വയനാട്ടിലെ ആദിവാസി കോളനിയില്‍ ഒരാള്‍ കൂടി മരിച്ചു. ചീയന്പം 73 കോളനിയിലെ കുള്ളന്‍ ബൊമ്മന്‍(50) ആണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.
ചീയന്പം കോളനിയില്‍ കുരങ്ങുപനിയെ തുടര്‍ന്നുള്ള മൂന്നാമത്തെ മരണമാണിത്. പുല്‍പ്പള്ളി ദേവര്‍ഗെദ്ദ കാട്ടുനായ്ക്ക കോളനിയില്‍ കുരങ്ങുപനിയെ തുടര്‍ന്ന് ചൊവ്വാഴ്ച ഒരു വീട്ടമ്മ മരിച്ചിരുന്നു. ഇരു കോളനികളിലുമായി പതിനഞ്ചോളം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. കുരങ്ങുപനി വ്യാപകമായി പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വനാതിര്‍ത്തിയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























