Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

മാവോയിസ്റ്റ് ബന്ധം; കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ ; വിദ്യാര്‍ഥികളായ രണ്ടുപേർക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത് അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖ കൈവശം വച്ച സംഭവത്തിൽ

02 NOVEMBER 2019 10:32 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അലന്‍ ഷുഹൈബ്, താഹ ഫസൽ എന്നിവരാണ് അറസ്റ്റിലായത്. 

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖ കൈവശം വച്ച സംഭവത്തിലാണ് വിദ്യാര്‍ഥികളായ രണ്ടുപേർക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായ ശുഹൈബ്.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമബിരുദ വിദ്യാര്‍ഥിയാണ്.

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ നിലപാട് കടുപ്പിചിരിക്കുകയാണ് സിപിഐ. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെന്ന് കൂടുതല്‍ ബോധ്യമായതായി അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി സന്ദര്‍ശിച്ച സിപിഐ സംഘം വിലയിരുത്തി. ഇത് ഭരണകൂട ഭീരതയെന്നും ഇടതുപക്ഷ സര്‍ക്കാരിന് ചേരാത്ത പ്രവര്‍ത്തിയെന്നും സംഘത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു. അതീവ ജാഗ്രത നിലനിൽക്കുന്ന സ്ഥലമായിട്ടും പൊലീസ് വിലക്ക് അവഗണിച്ചായിരുന്നു സിപിഐ സംഘത്തിന്റെ യാത്ര. സംഭവസ്ഥലത്തെത്തി സംഘം സ്ഥിതിഗതികൾ വിലയിരുത്തി. ഊരിലെ ആദിവാസികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

അട്ടപ്പാടിയിൽ ഉണ്ടായത് വ്യാജ ഏറ്റുമുട്ടലെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്.ടെന്റിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പൊലീസ് ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നുവെന്ന് പത്രസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോപിച്ചിരുന്നു. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിനെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്നും സിപിഐ ആവശ്യപ്പെട്ടിരുന്നു.

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നതിനെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്നും സിപിഐ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. രമ കൊല്ലപ്പെട്ടത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മണിവാസകത്തിന് വെടിയേറ്റതിന് പുറമേ രണ്ട് കാലുകലും ഒടിഞ്ഞ നിലയിലായിരുന്നുവെന്നും എന്നാല്‍ വീഴ്ചയുടെ ലക്ഷണങ്ങള്‍ ശരീരത്തിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിവാസകം ഒഴികെ മറ്റു മൂന്നുപേര്‍ക്കുമേറ്റ വെടിയുണ്ടകളില്‍ ഭൂരിഭാഗവും ശരീരത്തിന്റെ പിന്‍ഭാഗത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലക്കാട് അട്ടപ്പാടിയ്ക്ക് അടുത്ത് മേലേ മഞ്ചിക്കണ്ടിയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാതെ ബന്ധുക്കൾ വലയുകയാണ്. മരിച്ച മണിവാസകത്തിന്‍റെ മൃതദേഹം മാത്രമാണിപ്പോൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുള്ളത്. മൃതദേഹത്തിൽ കണ്ണുകളില്ലെന്നും, പരസ്പരമുള്ള വെടിവെപ്പിലല്ല, പൊലീസ് വെടിവെച്ച് കൊന്നതാണിവരെയെന്നും മൃതദേഹം കണ്ട ബന്ധുക്കൾ ആരോപിച്ചിരുന്നതാണ്.

ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലുള്ള അനിശ്ചിതത്വം തീർക്കാൻ മാവോയിസ്റ്റ് സംഘടനകളും സർക്കാരും തയ്യാറാകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു. ബന്ധുക്കളുടെ മാനസിക ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കരുതെന്നും കൊല്ലപ്പെട്ടവരുടെ വിവരം കൃത്യമായി പങ്കുവയ്ക്കണമെന്നുമാണ് ഇവർ പറയുന്നത്.

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ തമിഴ്നാട് സ്വദേശി മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് തർക്കമില്ലാതെ തിരിച്ചറിഞ്ഞത്. രണ്ട് മൃതദേഹങ്ങൾ ഇനിയും ബന്ധുക്കൾ തിരിച്ചറിയാനുണ്ട്. അരവിന്ദ് എന്ന പേരിൽ ഫോട്ടോ പ്രസിദ്ധീകരിച്ച് മോർച്ചറിയിൽ പൊലീസ് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചിക്കമംഗളൂർ സ്വദേശി സുരേഷിന്റെയാണെന്ന് കരുതി കഴി‌ഞ്ഞ ദിവസം ഇയാളുടെ ബന്ധുക്കൾ തൃശ്ശൂരിൽ എത്തിയിരുന്നു. പക്ഷേ തിരിച്ചറിയാനായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (41 minutes ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (44 minutes ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (47 minutes ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (49 minutes ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (51 minutes ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (56 minutes ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (57 minutes ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (1 hour ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (1 hour ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (1 hour ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (1 hour ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (1 hour ago)

Malayali Vartha Recommends