Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

രാജ്യത്തെ നടുക്കി ഭീകരാക്രമണം; 53 സൈനികര്‍ കൊല്ലപ്പെട്ടു; പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം

02 NOVEMBER 2019 11:02 AM IST
മലയാളി വാര്‍ത്ത

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു. മാലി സൈന്യത്തിന് നേരെ തീവ്രവാദ സംഘടനകള്‍ അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. അല്‍ കൊയ്ദയുമായി ബന്ധമുള്ള ജിഹാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സൈനികര്‍ക്കൊപ്പം ഒരു നാട്ടുകാരനും വെടിവെയ്പ്പില്‍ മരിച്ചു. മേനക മേഖലയിലെ ഇന്‍ഡലിമാനേയിലെ ഔട്ട് പോസ്റ്റിന് നേരെയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരികയാണ്. സംഭവത്തില്‍ 35 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതായതായി ​േ​റായി​േ​ട്ടഴ്സ് അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

അതേസമയം തുടര്‍ച്ചയായി നടക്കുന്ന രണ്ടാമത്തെ ഗുരുതരമായ ഭീകരാക്രമണമാണ് ഇത്. നേരത്തേ ഇസ്‌ളാമിക തീവ്രവാദികള്‍ ബുര്‍ക്കിനാഫാസോയിലെ അതിര്‍ത്തിക്ക് സമീപം 40 സൈനികര്‍ നേരത്തേ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ മാലി അല്‍ കൊയ്ദയുമായി ബന്ധമുള്ള തീവ്രവാദി സംഘങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. ഇവിടെ 2012 ല്‍ നടന്ന കലാപം അടിച്ചമര്‍ത്താന്‍ മാലി സൈന്യത്തിന് കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫ്രഞ്ച് സൈന്യം നടത്തിയ സൈനിക നടപടി ജിഹാദികളെ പിന്നിലേക്ക് അടിച്ചിരുന്നു. എന്നിരുന്നാലും ജിഹാദികള്‍ വീണ്ടും സംഘം ചേരുകയും ഇടയ്ക്കിടെ വെടിവെയ്പ്പും മൈന്‍ ആക്രമണവുമായി ദക്ഷിണ മദ്ധ്യ മാലിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിര്‍ത്തി രാജ്യങ്ങളായ ബുര്‍ക്കിനാഫാസോയിലും നൈജറിലും തീവ്രവാദികള്‍ കുഴപ്പമുണ്ടാക്കുന്നുണ്ട്. 10 ഓളം പേര്‍ക്ക് അതീവ ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഏറെ വര്‍ഷങ്ങളായി മാലിയില്‍ തീവ്രവാദികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയിട്ട്. 2012-ല്‍ നടന്ന സംഘര്‍ഷത്തില്‍ വടക്കന്‍ മാലിയുടെ നിയന്ത്രണം അല്‍ഖ്വയ്ദയുടെ നിയന്ത്രണത്തിലുള്ള ഒരു സംഘടന പിടിച്ചെടുത്തിരുന്നു.

2019 മാർച്ചിൽ ,മാലിയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 21 സൈനികര്‍ കൊല്ലപ്പെട്ടു. മോപ്തി പ്രവിശ്യയിലെ സൈനിക ക്യാമ്പിനുനേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലുമായെത്തിയ ഭീകരര്‍ ക്യാമ്പിനുനേരെ വെടിവയ്പ് നടത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ അല്‍ഖ്വയ്ദയുമായി ബന്ധമുള്ളവരാണെന്നാണ് വിവരം.

2015 ൽ ഒരു ഹോട്ടലില്‍ കടന്നുകയറിയ അല്‍ ഖ്വയ്ദ ഭീകരര്‍ 20 ഭാരതീയര്‍ അടക്കം 170ലേറെപേരെ തോക്കിന്‍മുനയില്‍ ബന്ദികളാക്കിയിരുന്നു. അവരില്‍ 27 പേരെ വെടിവെച്ചുകൊന്നിരുന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടു ഭീകരരെ കൊന്ന് 154 പേരെ സുരക്ഷാ സേന മോചിപ്പിച്ചു. ഭീകരര്‍ ആവശ്യപ്പെട്ടപ്രാകാരം ഖുറാന്‍ നന്നായി ചൊല്ലാന്‍ കഴിഞ്ഞ കുറച്ചുപേരെ ഭീകരര്‍ തന്നെ നേരത്തെ വിട്ടയച്ചിരുനിന്നു. ഹാന്‍ഡ് ഗ്രനേഡുകളും എകെ 47 തോക്കുകളടക്കമുള്ള ആയുധങ്ങളുമേന്തിയ പത്തോളം ഭീകരര്‍ റാഡിസണ്‍ ബഌ ഹോട്ടലില്‍ അതിക്രമിച്ചു കയറി 140 അതിഥികളെയും 30 ജോലിക്കാരെയും ഏഴാം നിലയിലെ ഒരു മുറിയിലിട്ട് പൂട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ അന്ന് മണിക്കൂറുകളാണ് വെടിവയ്പ്പ് നടന്നത്.

ഭീകരര്‍ക്ക് വളരെയേറെ സ്വാധീനമുള്ള രാജ്യമാണ് മാലി. നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഭീകര സംഘടനകളും സര്‍ക്കാരും തമ്മില്‍ മുൻപ് സമാധാന കരാര്‍ ഉണ്ടാക്കിയെങ്കിലും ഭീകരര്‍ അത് പാലിക്കാതെ തുടര്‍ന്നും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. 2012 ഏ്രപ്രിലില്‍ വടക്കന്‍ മാലി അല്‍ഖ്വയ്ദ പിന്തുണയുള്ള ഭീകരര്‍ പിടിച്ചെടുത്തു. 2013ല്‍ ഫ്രഞ്ച് സൈന്യമാണ് ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരരില്‍ നിന്ന് വടക്കന്‍ മാലി മോചിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎസ്‌സി അംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്ന് നിയമോപദേശം  (41 minutes ago)

പിഎസ്‍‍സി ചെയർമാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന നിർദേശത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‍‍സി  (44 minutes ago)

മാസപ്പടി കേസിലെ ഇഡിയുടെ കത്തിൽ അന്വേഷണം നടത്താമെന്ന് സർക്കാരിന് നിയമോപദേശം. അന്വേഷണം ഏതെന്നു സർക്കാരിന് തീരുമാനിക്കാം  (47 minutes ago)

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളില്‍ തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (49 minutes ago)

ടിവി എം.ഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും  (51 minutes ago)

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു  (56 minutes ago)

ഹൈക്കോടതി അടിച്ചിറക്കി ആന്റോ 61-ാമത്തെ തടവുകാരൻ മാങ്കൂട്ടം പറഞ്ഞത് അച്ചട്ടായി..! പച്ചയ്ക്ക് തെറിവിളിച്ച് ജനം  (57 minutes ago)

ആന്റോയുടെ നെഞ്ചത്ത് റീത്ത് വച്ച് സുജയ പാർവതി പക പലിശ സഹിതം കൊടുത്തു, റിപ്പോർട്ടർ TV വിടാൻ അരുൺ  (1 hour ago)

അരുൺകുമാർ ഉടൻ രാജിവയ്ക്കും. റിപ്പോർട്ടർ TV-യിൽ നിന്ന് വിട്ടിറങ്ങുന്നു..! ഇവൻ ലോക ഫ്രോഡ്.. കോടതിയിൽ ആന്റോയെ പച്ചയ്ക്ക് തിന്ന് ജനം.  (1 hour ago)

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത  (1 hour ago)

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഏകദിനം: മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നു  (1 hour ago)

ജന്‍കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡഡറായി സഞ്ജു സാംസണ്‍  (1 hour ago)

മാസപ്പടി കേസില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്താമെന്ന് നിയമോപദേശം  (1 hour ago)

താലിബാന്‍ തടഞ്ഞുവച്ച ട്രാവല്‍ വ്‌ളോഗറായ മലയാളി യുവതി അരുണിമ കേരളത്തില്‍ തിരിച്ചെത്തി  (1 hour ago)

Malayali Vartha Recommends