നാട്ടിലിറങ്ങിയ തള്ളപ്പുലിയും കുട്ടിയും കര്‍ണാടകയില്‍ പിടിയില്‍

കേരളത്തിലെ വയനാട്ടില്‍ നരഭോജിയായ കടുവയുടെ ഭീഷണി നിലനില്‍ക്കെ കര്‍ണാടകയിലെ ആരാചനാഹള്ളിയില്‍ പുള്ളിപ്പുലിയും കുട്ടിയും പിടിയില്‍. നാട്ടിലിറങ്ങി ആക്രമണം നടത്തിയിരുന്ന പുള്ളിപ്പുലിയെ പിടിക്കാന്‍ വനപാലകര്‍ ഒരുക്കിയ കെണിയിലാണ് തള്ളപ്പുലിയും കുട്ടിയും കുടുങ്ങിയത്.
കുറച്ചു നാളുകളായി നാട്ടില്‍ പുള്ളിപ്പുലിയുടെ ശല്യമുള്ളതായി ഗ്രാമവാസികള്‍ വനപാലകരെ അറിയിച്ചിരുന്നു. നാട്ടിലിറങ്ങിയ പുലി വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ അധികൃതരെ സമീപിച്ചത്. തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് വനപാലകര്‍ ഗ്രാമത്തില്‍ കെണിയൊരുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























