സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 17 കാരനടക്കം രണ്ടു പേര്‍ അറസ്റ്റില്‍. ഐവര്‍കാല നടുവിലേമുറിയില്‍ മുജീബ് മന്‍സിലില്‍ മുജീബിനെയും(20) ഇയാളുടെ കൂട്ടുകാരനായ 17 കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് മടങ്ങും വഴിയാണ് പെണ്‍കുട്ടികളെ ഇവര്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാക്കിസ്ഥാന്‍മുക്ക്, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായിട്ടാണ് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























