പാമൊലിന്‍ കേസില്‍ വിഎസിന്റെ ഹര്‍ജി തള്ളി; തെളിവു ലഭിച്ചാല്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാം

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണയ്ക്കിടെ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവു ലഭിച്ചാല്‍ കേസെടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
രാഷ്ട്രീയ താത്പര്യങ്ങള്‍വച്ചാണു കോടതിയെ സമീപിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ സുപ്രീംകോടതി വി.എസിനെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു ഹര്‍ജി തള്ളിയിരിക്കുന്നത്. എന്നാല്‍, 2002ല്‍ത്തന്നെ ഹര്‍ജി സമര്‍പ്പിക്കുന്നതിനും കക്ഷി ചേരുന്നതിനും അനുമതി തന്നിരുന്നുവെന്ന് വി.എസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരാണു തുടരന്വേഷണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്നു കോടതി നിരീക്ഷിച്ചു. വിചാരണയ്ക്കിടെ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവു ലഭിച്ചാല്‍ കേസെടുക്കാം. അതിനു കേരള ഹൈക്കോടതിയുടെ ഉത്തരവോ സുപ്രീംകോടതി പരാമര്‍ശമോ ബാധിക്കില്ലെന്നും കോടതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























