കുട്ടികളുടെ ദേഹത്തു ചത്ത പാമ്പിനെ ചുറ്റിയ സംഭവം: യുവാക്കള്‍ പിടിയില്‍

കുട്ടികളുടെ ദേഹത്തു ചത്ത പാമ്പിനെ ചുറ്റിയ യുവാക്കളെ പോലീസ് പിടികൂടി. എരുമേലിയില്‍നിന്നാണ് വീരപ്പന്‍ സുനില്‍ എന്നറിയപ്പെടുന്ന യുവാവിനെയും ഓട്ടോ ഡ്രൈവറായ ചാക്കോച്ചിയെയും കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയത്. ആനക്കല്ല് നരിവേലി വണ്ടമ്പാറ ഉടുമ്പനാംകുഴിയില്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍നിന്നു ട്യൂഷനു പോകുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്ത് മദ്യപിക്കുന്ന യുവാക്കള്‍ സമീപത്തെ പറമ്പില്‍നിന്നു കപ്പ മോഷ്ടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട കുട്ടികള്‍ ഇക്കാര്യം വീട്ടുകാരെ അറിയിക്കുമെന്നു പറഞ്ഞു. ഇതില്‍ ക്ഷുഭിതരായ യുവാക്കള്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നിലത്ത് വട്ടം വരച്ചതിനുശേഷം കുട്ടികളെ ബലമായി വൃത്തത്തിനുള്ളില്‍ പിടിച്ചുനിര്‍ത്തി ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് സമീപത്തു കൊന്നിട്ടിരുന്ന മൂര്‍ഖന്‍ പാമ്പിനെ ഒരു കുട്ടിയുടെ കഴുത്തില്‍ ചുറ്റിയിട്ടു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്നു പോലീസ് ദിവസങ്ങളായി ഇവര്‍ക്കായുള്ള തെരച്ചിലിലായിരുന്നു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണു പ്രതികള്‍ പിടിയിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























