കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ചു

കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ബത്തേരി സ്വദേശികളായ ഷെരീഫ്, ഭാര്യ സൈനബ, മകന്‍ ഷഗില്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പാറയില്‍ ഇടിച്ചാണ് അപകടം നടന്നത്. സഹോദരനേക്കാണാന്‍ ചിംക്മാംഗ്ലൂരിലേക്ക് പോകൂകയായിരുന്നു ഷെറീഫും കുടുംബവും. ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച മൂവരും.
ഏഴു പേരാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. മറ്റുള്ളവരുടെ പരുക്ക് നിസാരമാണ്. പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























