എല്‍ഡിഎഫ് സംസ്ഥാനസമിതി ഇന്ന്

എല്‍ഡിഎഫ് സംസ്ഥാനസമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ ഇനി എന്ത് തരം പ്രക്ഷോഭമാണ് വേണമെന്ന് തീരുമാനിക്കാനാണ് യോഗം. കേസില്‍ ഇത് വരെ ഉണ്ടായിട്ടുള്ള കോടതി ഇടപെടലുകള്‍ യോഗം പരിശോധിക്കും.കൂടുതല്‍ നിയമനടപടികള്‍ ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വം ചെയ്യേണ്ടതാണോ എന്ന് പരിശോധിക്കും.
മാണി ബജറ്റവതരിപ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.മാര്‍ച്ച് 6ന് നിയമസഭാ സമ്മേളനം തുടങ്ങും. സിപിഎമ്മിന്റെയും സിപിഐയുടേയും സംസ്ഥാനസമ്മേളനങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ സമ്മേളനമാണ്.അതിനാല്‍ നിയമസഭയില്‍ എന്ത് തരം പ്രക്ഷോഭമാണ് നടത്തേണ്ടെന്ന കാര്യവും എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യാനിടയുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























