മട്ടന്നൂരില്‍ ദുരൂഹസാഹചര്യത്തില്‍ കളരി സംഘത്തിന്റെ ഷെഡ് കത്തിനശിച്ചു

കളരി പരിശീലന സംഘത്തിന്റെ ഷെഡ് ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു. മട്ടന്നൂര്‍-തലശേരി റോഡില്‍ കനാലിന് സമീപം പ്രവര്‍ത്തിക്കുന്ന കടത്തനാടന്‍ ആരോമല്‍ കളരി സംഘത്തിന്റെ ഷെഡാണ് കത്തി നശിച്ചത്. പഴശി ജലസേചന പദ്ധതിയുടെ സ്ഥലം പാട്ടത്തിനെടുത്ത് ഷെഡ് കെട്ടിയാണ് കളരി സംഘം പ്രവര്‍ത്തിക്കുന്നത്. തീവച്ചു നശിപ്പിച്ചതാണെന്നാണ് സംശയം.
ചൊവ്വാഴ്ച പുര്‍ച്ചെ രണ്ടോടെ ഷെഡ് കത്തുന്നതായി കണ്ട സമീപവാസികള്‍ മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരം നല്‍കുകയായിരുന്നു. സ്‌റ്റേഷന്‍ ഓഫിസര്‍ ജൂഡിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ തീയണയ്ക്കുകയായിരുന്നു. ഷെഡിനുള്ളിലുണ്ടായിരുന്ന കളരിയുടെ പരിശീലന ആയുധങ്ങളും ഫര്‍ണിച്ചറുകളും മുഴുവനായും കത്തി നശിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























