തടയാന്‍ മത്സരം... കാലം മാറിയതോടെ കഥയും മാറിയെന്ന അവസ്ഥയായി ശബരിമലയില്‍; തൃപ്തി ദേശായിയും കനകദുര്‍ഗയും മലപോലെ മലകയറാന്‍ വന്നിട്ടും ആരും പിന്തുണയ്ക്കാതെ വന്നതോടെ എലിപോലെ തിരിച്ചു പോയി; അതേസമയം തൃപ്തി ദേശായിയെ ഇറക്കിയത് സംഘപരിവാറെന്നും കനകദുര്‍ഗയെ ഇറക്കിയതത് സിപിഎമ്മെന്നുമുള്ള ആരോപണം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നു

ഇന്നലെ രാവിലെ തൃപ്തി ദേശായിയും കനകദുര്‍ഗയും മലയാളികളുടെ ഇടയില്‍ ഉണ്ടാക്കിയ ടെന്‍ഷന്‍ ചെറുതല്ല. ശബരിമലയില്‍ കയറുക തന്നെ ചെയ്യുമെന്ന് പറഞ്ഞ് വന്ന ഇരുവരും വണ്ടി പിടിച്ച് തിരികെ പോയിട്ടുണ്ട്. അതേ സമയം ഇവരെ ആര് കൊണ്ടു വന്നു എന്ന തരത്തിലുള്ള തര്‍ക്കവും ചൂടുപിടിക്കുകയാണ്. തൃപ്തി ദേശായി സംഘപരിവാറിന്റെ ആളാണെന്നും അതിനാല്‍ തന്നെ കേരളത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് അവരെ ഇറക്കിയതെന്നും സിപിഎം പറയുന്നു. സോഷ്യല്‍ മീഡിയയിലും അത്തരം പോസ്റ്റുകള്‍ കത്തി പടരുകയാണ്. അതേസമയം ബിന്ദു അമ്മിണിയെ സിപിഎമ്മാണ് ഇറക്കിയതെന്ന് കര്‍മ്മസമിതിക്കാര്‍ ആണയിടുന്നു. കഴിഞ്ഞ വര്‍ഷം സിപിഎമ്മിന്റെ ഒത്താശയോടെയാണ് ബിന്ദു ശബരിമലയില്‍ കയറിയത്. മാത്രമല്ല ബിന്ദുവും മന്ത്രി എകെ ബാലനുമായി കൂടികാഴ്ച നടത്തിയതായി പോലും ബിജെപി നേതാവ് സുരേന്ദ്രന്‍ ആരോപിക്കുന്നു.
അതേസമയം ബിന്ദു അമ്മിണിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് മന്ത്രി എ.കെ ബാലനും രംഗത്തെത്തി. ബിന്ദു അമ്മിണി എന്ന സ്ത്രീയുമായി താന്‍ ചര്‍ച്ച നടത്തിയെന്ന സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് തികഞ്ഞ അസംബന്ധമാണെന്നാണ് ബാലന്‍ മന്ത്രി പറയുന്നത്.
കഴിഞ്ഞ ദിവസം താാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് ചേര്‍ത്തലയിലും വൈകുന്നേരം ആറ് മണിക്ക് കരുനാഗപ്പള്ളിയിലും പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. അത് കഴിഞ്ഞു രാത്രി എട്ടു മണിയോടെ നേരെ തിരുവനന്തപുരത്തെ വീട്ടിലാണെത്തിയത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആര്‍ക്കും എന്റെ യാത്രാ പരിപാടിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്താവുന്നതാണെന്നും ബാലന്‍ പറയുന്നു.
സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ പോയതെന്ന് വരുത്താനാണ് ബിജെപി ശ്രമിച്ചത്. വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്. തൃപ്തി ദേശായി വരുന്ന വിവരം ആര്‍എസ്എസിനും ഒരു ടിവി ചാനലിനും മാത്രമേ കിട്ടിയിട്ടുള്ളു. വിമാനത്താവളത്തില്‍ തൃപ്തി ദേശായി എത്തുമ്പോള്‍ ഒരു ടിവി ചാനല്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പോയപ്പോള്‍ അവിടെ ബിജെപിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകളാണ്. അവര്‍ തയ്യാറാക്കിയ ഗൂഢാലോചന പൊളിഞ്ഞതിന്റെ ജാള്യം തീര്‍ക്കാനാണ് ബിജെപി നേതാക്കള്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്.
2019 നവംബര്‍ 25 നു ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നുവെന്നും ബാലന്‍ പറയുന്നു.
അതേസമയം തൃപ്തിയെ ഇറക്കി സംഘര്‍ഷത്തിന് ശ്രമിക്കുന്നു എന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. മണ്ഡലകാലത്ത് വീണ്ടും സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് തൃപ്തി പ്രശാന്ത് ദേശായി മറ്റ് ആറ് സ്ത്രീകള്‍ക്കൊപ്പമെത്തിയതെന്നാണ് സിപിഎം പറയുന്നത്. ശബരിമലയിലേക്ക് പോകാതെ ഇവര്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ ഓഫീസിലാണെത്തിയത്. മുന്നറിയിപ്പില്ലാതെ എത്തിയ ഇവര്‍ക്കൊപ്പംതന്നെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയത് ഗൂഡാലോചനയ്ക്ക് തെളിവായി. സംഘപരിവാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് തൃപ്തി ദേശായിയും അഞ്ചു സ്ത്രീകളുമെന്നും സിപിഎം വാദിക്കുന്നു. എന്തായാലും ഇങ്ങനെ ആരോപണ പ്രത്യാരോപണവുമായി ഇരു ചേരികളും രംഗത്തെത്തിയതോടെ ആശ്വാസം യഥാര്‍ത്ഥ ഭക്തര്‍ക്കാണ്. കാരണം ശബരിമലയില്‍ കയറുന്നവരുടെ പിതൃത്വം ഏറ്റെടുക്കാന്‍ ഒരു പ്രസ്ഥാനങ്ങളും രംഗത്തെത്തുന്നില്ല. പോലീസും പിന്തുണ നല്‍കുന്നില്ല. അതിനാല്‍ ഇനി കയറുന്നവര്‍ അറയ്ക്കുക തന്നെ ചെയ്യും. എല്ലാം അയ്യപ്പന്റെ മായകളായാണ് ഭക്തര്‍ കാണുന്നത്.
https://www.facebook.com/Malayalivartha

























