സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു

ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ യുഎസ് കമ്പനി സ്റ്റാര്‍ബക്‌സ്, ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ (ജിസിസി) ആരംഭിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടു. 800 പേര്‍ക്കു തൊഴില്‍ ലഭിക്കും.സ്റ്റാര്‍ബക്‌സിന്റെ ലോകമെമ്പാടുമുള്ള ബിസിനസിനു ചെന്നൈയിലെ ജിസിസിയില്‍ നിന്നു പിന്തുണ നല്‍കും. ടെക്‌നോളജി പ്രഫഷനലുകള്‍ക്കാണ് ജോലി സാധ്യതയെന്ന് സ്റ്റാര്‍ബക്‌സ് ചീഫ് ടെക്‌നോളജി ഓഫിസര്‍ ആനന്ദ് വരദരാജന്‍ പറഞ്ഞു.ജിസിസി ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം അമേരിക്കന്‍ ഫാര്‍മസി കമ്പനിയായ വാള്‍ഗ്രീന്‍സ് ഇന്ത്യയുമായി തമിഴ്‌നാട് സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു. ഇതിലൂടെ 250ലധികം തൊഴിലവസരങ്ങളുണ്ടാകും.
https://www.facebook.com/Malayalivartha

























