എംഡിഎംഎയുമായി യുവാവ് പിടിയില്‍

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നല്ലളം വെസ്റ്റ് ബസാര്‍ സ്വദേശി എന്‍.പി. ഹര്‍ഷാദിനെ (30) ആണ് നല്ലളം സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്.
ഡാന്‍സാഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 10 ഗ്രാം എംഡിഎംഎയുമായി ഇയാള്‍ പിടിയിലാകുന്നത്. പ്രതിക്ക് മറ്റ് ലഹരി ഇടപാടുകളോ കേസോ ഉണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. ലഹരിമരുന്ന് കടത്തിനെതിരെയുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കുമെന്നും ലഹരി ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് സിറ്റി പരിധിയില്‍ ശക്തമായ പരിശോധനയാണ് പൊലീസ് നടത്തിവരുന്നത്. കഴിഞ്ഞദിവസം നടുവണ്ണൂര്‍ സ്വദേശി ധനുസിനെ 24 ഗ്രാം ഹഷീഷ് ഓയിലുമായി ഡാന്‍സാഫ് പിടികൂടി മെഡിക്കല്‍ കോളജ് പൊലീസിന് കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha

























