Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

വാങ്ങിയത് ഓണ്‍ലൈനില്‍... ബിന്ദു അമ്മിണിയും തൃപ്തി ദേശായിയും ശബരിമലയില്‍ കയറാനായി കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിയപ്പോള്‍ കൂളായി വന്ന് മുളക് സ്‌പ്രേ അടിച്ച വിരുതനെ തപ്പി സോഷ്യല്‍ മീഡിയ; അവസാനം എത്തിയതോ എംസിഎക്കാരന്‍ ശ്രീനാഥിലേക്കും

27 NOVEMBER 2019 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

ഇന്നലത്തെ പ്രഭാതം മലയാളികളെ വരവേറ്റത് മുഖത്ത് ചായം തേച്ച് മാധ്യമങ്ങളുടെ മുമ്പില്‍ നില്‍ക്കുന്ന ബിന്ദു അമ്മിണിയേയാണ്. കൂടുതല്‍ കണ്ടപ്പോഴാണ് മനസിലായത് അത് മുളക് സ്‌പ്രേയുടെ അവശിഷ്ടമാണെന്ന്. പിന്നീട് ആ വിഷ്വലും പുറത്ത് വന്നു. ഒരു യുവാവ് കൂളായി വരുന്നതും ബിന്ദു അമ്മിണിയുടെ അടുത്തെത്തുമ്പോള്‍ മുളക് സ്‌പ്രേ ശക്തമായി അടിക്കുന്നതുമാണ് കണ്ടത്. സംഭവം മുളകാണോ അല്ലയോ എന്ന തര്‍ക്കവും നടക്കുകയാണ്. ഇത്രയും മുളക് വീണിട്ടും ബിന്ദുവിന്റെ കണ്ണിന് ഒരു എരിച്ചിലുമില്ല. അതെന്തെങ്കിലുമാകട്ടെ ആ സ്‌പ്രേ അടിച്ച വിരുതനെ തപ്പി മലയാളികള്‍ ഓട്ടമായി. അവസാനമാണ് മനസിലായത് കണ്ണൂര്‍, എരിവേശി, പുല്ലായിക്കുടി വീട്ടില്‍ 28 വയസുകാരന്‍ ശ്രീനാഥ് പത്മനാഭനാണ് അതെന്ന്. കണ്ണൂര്‍ കാരന് കൊച്ചിയിലെന്തു കാര്യം. സംഘപരിവാര്‍ സംഘടനയായ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ ഹിന്ദു ഹെല്‍പ്‌ലൈന്‍ എന്ന വിഭാഗത്തിന്റെ നേതാവാണ് ശ്രീനാഥ്. എംസിഎ കഴിഞ്ഞ ഇയാള്‍ വര്‍ഷങ്ങളായി കൊച്ചിയില്‍ ആസാദ് റോഡിലാണ് താമസം. ജോലിയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ പൂനെ ഐടിയില്‍ ഉയര്‍ന്ന ജോലിയുണ്ടായിരുന്ന ആളാണ് ശ്രീനാഥെന്നും വാര്‍ത്ത വരുന്നുണ്ട്.

കുരുമുളക് സ്‌പ്രേ ഓണ്‍ലൈനിലാണ് വാങ്ങിയതെന്നാണ് ശ്രീനാഥ് പോലീസിന് നല്‍കിയ മൊഴി. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ കിട്ടാന്‍ ഒരു ദിവസത്തിലേറെ സമയം വേണ്ടിവരും. നാട്ടില്‍ ലഭ്യമല്ലാത്ത ഇത്തരം സാധനങ്ങള്‍ അന്വേഷിച്ച് സംഘടിപ്പിച്ചതിനെ പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.

സ്ത്രീകളെ അപമാനിക്കല്‍, ആക്രമിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. സംഭവസ്ഥലത്തു നിന്നുതന്നെയാണ് പൊലീസ് ശ്രീനാഥിനെ പിടികൂടിയത്. കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേരും കേസില്‍ പ്രതികളാണ്.

അതിനിടെ ശ്രീനാഥിനെപ്പറ്റി വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പലരും ശ്രീനാഥുമായുള്ള അനുഭവം പങ്കുവയ്ക്കുന്നു. പ്ലസ് ടു വരെ വരെ പ്രവര്‍ത്തിച്ചത് ബാല സംഘത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതാണ്. അവധിക്കാലത്ത് 'വേനല്‍ തുമ്പി' ക്യാമ്പിലും സജീവമായി. പക്ഷേ പ്ലസ്ടുവിന് ശേഷം തളിപ്പറമ്പ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലേക്ക് ഡിഗ്രി പഠിക്കാന്‍ പോയി. പൂണെയില്‍ ജോലിക്കു പോയ ശേഷം പറഞ്ഞത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയവും എന്നാണ് ഒരു സുഹൃത്ത് പങ്ക് വയ്ക്കുന്നത്.

ഒരു ക്ലാസ്സില്‍ അടുത്തടുത്തിരുന്ന് പഠിച്ച അടുത്ത കൂട്ടുകാരനായിരുന്നു കുറച്ചുകാലം മുന്നേ വരെ ശ്രീനാഥ്, പോരാത്തേനു നാട്ടുകാരനും. പുണെയില്‍ ഐറ്റി കമ്പനിയിലുണ്ടായിരുന്ന ജോലി രാജിവെച്ച് ഹിന്ദുവിനെ ഉണര്‍ത്താനിറങ്ങിയ അവനെ ഇന്ന് രാവിലെ ഓഫീസിലെത്തി ടിവി ഓണ്‍ ചെയ്തയുടനെ മുളകുപൊടി സ്‌പ്രേ ചെയ്യുന്ന രൂപത്തില്‍ കണ്ടു. ഈ അവസരത്തില്‍ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിലിടാനോ, വല്ല പുഴയിലും ചാടി ചാവാനോ തോന്നുന്നു. കഷ്ടം എന്നാണ് ഒരു സഹപാഠി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചത്.

തീവ്ര ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥിന്റെ വലംകൈയാണ് ശ്രീനാഥ്. ഹാദിയ വിഷയത്തില്‍ ശ്രീനാഥ് സജീവ ഇടപെടല്‍ നടത്തിയിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവാണ് ഇയാള്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ ഓഫീസിനു മുന്നില്‍വച്ചാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടത്. കമ്മീഷ്ണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ കുരുമുളക് സ്‌പ്രെയടിച്ച് ശ്രീനാഥ് ചാടിവീഴുകയായിരുന്നു. ഓടിമാറാന്‍ ശ്രമിച്ച ബിന്ദുവിനു പിന്നാലെയെത്തി ഇയാള്‍ അക്രമം തുടര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ശ്രീനാഥ് പത്മനാഭനെ കുറിച്ച് സോഷ്യല്‍ മീഡിയ ചര്‍ച്ച തുടങ്ങിയത്.

അതേസമയം ഇനിയും ശബരിമലയില്‍ കയറുമെന്നാണ് ബിന്ദു അമ്മിണി പറയുന്നത്. തന്നെ അടിച്ചത് കുരുമുളക് സ്‌പ്രേ അല്ലെന്നും ചില്ലി സ്‌പ്രേ ആണെന്നും ബിന്ദു പറയുന്നു. അതില്‍ കെമിക്കലായിരുന്നു. അതിനാലാണ് ആദ്യം നീറ്റലനുഭവപ്പെടാത്തതെന്നും ബിന്ദു പറഞ്ഞു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (8 minutes ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (16 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (47 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (1 hour ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (1 hour ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (8 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (8 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (9 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (9 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (9 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (9 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (9 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (9 hours ago)

Malayali Vartha Recommends