ചിരിക്കാതെന്ത് പറയാന്‍... ശബരിമലയില്‍ കയറണമെന്ന് പറഞ്ഞ് ഇന്നലെ കൊച്ചിയില്‍ പ്രത്യക്ഷപ്പെട്ട ബിന്ദു അമ്മിണി മന്ത്രി എ.കെ. ബാലനെ കണ്ടുവെന്ന ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ വെല്ലുവിളി നടത്തിയ മന്ത്രി ബാലന്‍ പെട്ടുപൊകുന്നു; മന്ത്രിയുടെ ഓഫീസില്‍ ബിന്ദു അമ്മിണി എത്തിയതിന് സ്ഥിരീകരണവുമായി മാധ്യമങ്ങള്‍

ശബരിമലയില്‍ കഴിഞ്ഞ മണ്ഡലകാലത്ത് ആചാരലംഘനം നടത്തുകയും ഇന്നലെ രാവിലെ കൊച്ചിയില്‍ എത്തുകയും ചെയ്ത തൃപ്തി ദേശാശിയെ സഹായിക്കാന്‍ എത്തിയ ബിന്ദു അമ്മിണി നിയമ മന്ത്രി എ.കെ. ബാലന്റെ ഓഫീസ് സന്ദര്‍ശിച്ചതായി മാധ്യമങ്ങളുടെ സ്ഥിരീകരണം. ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം ബാലന്റെ ഓഫിസ് സന്ദര്‍ശിക്കുകയും ഒരു മണിക്കൂറോളം ചെലവഴിച്ചെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ സംബന്ധിച്ച വിവരങ്ങളും രേഖകളും ശേഖരിക്കാനാണ് ബിന്ദു എത്തിയതെന്നാണ് ബിജെപിക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍, ലീഗല്‍ അസിസ്റ്റന്റ് റാങ്ക പട്ടികയുമായി ബന്ധപ്പെട്ട പരാതി ഉന്നയിക്കാനാണ് എത്തിയതെന്നാണു ബിന്ദുവിന്റെ സ്ഥിരീകരണം.
അതേസമയം ഇന്നലെ രാവിലെ തൃപ്തി ദേശായി എത്തിയതു മുതല്‍ കൈയില്‍ ചില രേഖകള്‍ അടങ്ങിയ ഫയലുമായാണു ബിന്ദു നടന്നത്. ഫയലെടുക്കാന്‍ പോകുമ്പോള്‍ ബിന്ദുവിന് മുളക് സ്‌പ്രേ ഏറ്റെന്നുമാണ് വാര്‍ത്ത വന്നത്. ഇതു ശബരിമലയുമായി ബന്ധപ്പെട്ട ഉത്തരവുകളും സത്യവാങ്മൂലങ്ങളും അടങ്ങിയ ഫയലെന്നാണ് ബിജെപി പറയുന്നത്. ഇതു തൃപ്തിക്കും സംഘത്തിനും കൈമാറി ശബരിമലയിലേക്ക് പോകാനുള്ള അനുമതി പോലീസില്‍ നിന്ന് വാങ്ങാനായിരുന്നു സംഘത്തിന്റെ നീക്കമെന്നും ബിജെപി വ്യക്തമാക്കുന്നു.
ബാലനുമായി ബിന്ദു കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ബാലന്‍ രംഗത്തെത്തി. ബിന്ദു അമ്മിണി എന്ന സ്ത്രീയുമായി താന്‍ ചര്‍ച്ച നടത്തിയെന്ന സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് തികഞ്ഞ അസംബന്ധമാണെന്നാണ് ബാലന്‍ മന്ത്രി പറയുന്നത്.
കഴിഞ്ഞ ദിവസം താാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ ഓഫീസില്‍ ഉണ്ടായിരുന്നില്ല. രാവിലെ 11 മണിക്ക് ചേര്‍ത്തലയിലും വൈകുന്നേരം ആറ് മണിക്ക് കരുനാഗപ്പള്ളിയിലും പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ ഉപജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നു. അത് കഴിഞ്ഞു രാത്രി എട്ടു മണിയോടെ നേരെ തിരുവനന്തപുരത്തെ വീട്ടിലാണെത്തിയത്. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആര്‍ക്കും എന്റെ യാത്രാ പരിപാടിയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു ഉറപ്പു വരുത്താവുന്നതാണെന്നും ബാലന്‍ പറയുന്നു.
സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമല ക്ഷേത്രത്തില്‍ കയറാന്‍ പോയതെന്ന് വരുത്താനാണ് ബിജെപി ശ്രമിച്ചത്. വ്യക്തമായ ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്. തൃപ്തി ദേശായി വരുന്ന വിവരം ആര്‍എസ്എസിനും ഒരു ടിവി ചാനലിനും മാത്രമേ കിട്ടിയിട്ടുള്ളു. വിമാനത്താവളത്തില്‍ തൃപ്തി ദേശായി എത്തുമ്പോള്‍ ഒരു ടിവി ചാനല്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പോയപ്പോള്‍ അവിടെ ബിജെപിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതൊക്കെ വ്യക്തമായ ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവുകളാണ്. അവര്‍ തയ്യാറാക്കിയ ഗൂഢാലോചന പൊളിഞ്ഞതിന്റെ ജാള്യം തീര്‍ക്കാനാണ് ബിജെപി നേതാക്കള്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്.
2019 നവംബര്‍ 25 നു ഞാന്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ വെച്ച് ആരുമായെങ്കിലും കൂടിക്കാഴ്ച നടത്തിയെന്ന് തെളിയിക്കാന്‍ കെ സുരേന്ദ്രനെ വെല്ലുവിളിക്കുന്നുവെന്നും ബാലന്‍ പറയുന്നു.
ബാലന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ കഴിയും മുമ്പെ പുറത്തിറങ്ങിയ പത്രങ്ങളെല്ലാം ബിന്ദു അമ്മിണി ബാലന്റെ ഓഫീസില്‍ എത്തിയതായി സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ മന്ത്രി ബാലനാകട്ടെ പറഞ്ഞത് സ്വയം ന്യായീകരിക്കാനാണ്. തന്റെ ഓഫീസില്‍ ബിന്ദു അമ്മിണി എത്തിയതായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടില്ല. ബിന്ദു അമ്മിണിയെ പോലെ വിവാദ നായിക തന്റെ ഓഫീസില്‍ എത്തിയ വിവരം മന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ പിന്നെ എന്താ പറയുക. അത് തുറന്ന് പറയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപിയും സുരേന്ദ്രനും.
https://www.facebook.com/Malayalivartha

























