സഭയെ പിടിക്കാൻ ചർച്ച് ആക്റ്റ് ; ദേവസ്വം ബോർഡും ഖഖഫ് ബോർഡും പോലെ ക്രിസ്ത്യൻ പള്ളിയുടെ സ്വത്തും സമ്പത്തും സർക്കാരിന്റെ അധീനതയിലാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവം

ദേവസ്വം ബോർഡും ഖഖഫ് ബോർഡും പോലെ ക്രിസ്ത്യൻ പള്ളിയുടെ സ്വത്തും സമ്പത്തും സർക്കാരിന്റെ അധീനതയിലാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവം. നവംബർ 27 തിരുവനന്തപുരത്ത് നടക്കുന്ന ചർച്ച് ആക്റ്റ് ക്രുസേഡ് എന്ന ലക്ഷം പേർ പങ്കെടുക്കുന്ന മാർച്ചിന്റെ പ്രധാന സംരംഭകർ സി പി എം ആണ്. ജോർജ് ആലഞ്ചേരിക്കും ഫ്രാങ്കോ മുളയ്ക്കലിനുമെതിരെ അണിനിരക്കുന്നവർ നടത്തുന്ന സെക്രട്ടേറിയറ്റ് വളയലാണ് ഇതെങ്കിലും സർക്കാരും സി പി എമ്മും ഇവർക്ക് പകർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ചർച്ച് ആക്റ്റ് നടപ്പിലാക്കാൻ സമരം വരുന്നു എന്ന കേട്ടതോടെ ശവമടക്കുന്ന കാര്യത്തിൽ പോലും പരസ്പരം ഏറ്റുമുട്ടുന്ന ഓർത്തഡോക്സ്, യാക്കോബായ മത മേലധ്യക്ഷൻമാർ സമവായത്തിന്റെ പാതയിലെത്തി. ശവമടക്കലിലുള്ള രാഷ്ട്രീയം നേരിടാൻ കഴിയാതിരുന്ന പിണറായി സർക്കാരിന് ഇത് വലിയൊരു ആശ്വാസമായി മാറി. ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം പൂർണമായും കൈയിലായ സർക്കാരിന് ക്രൈസ്തവരെ സ്റ്റാന്റിൽ പിടിക്കാനായിരുന്നു ബുദ്ധിമുട്ട്. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്നാ മട്ടിലാണ് ക്രൈസ്തവ സഭാ പ്രതിനിധികൾ പരസ്പരം പോരടിക്കാൻ തുടങ്ങിയത്. ജോർജ് ആലഞ്ചേരിക്കെതിരെ സഭയിലെ കുഞ്ഞാടുകൾ ഏറ്റുമുട്ടിയപ്പോൾ സർക്കാർ ആലഞ്ചേരിയെയും അദ്ദേഹത്തിന്റെ ശത്രുക്കളെയും പ്രോത്സാഹിപ്പിച്ചു. ഇതിന് പിന്നിലെ പരസ്യമായ രഹസ്യം തമ്മിൽ തല്ലി ചാകുന്നവരെ കൈപിടിയിൽ ഒരുക്കുക എന്നതായിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിനെയും സർക്കാർ തങ്ങളാൽ കഴിയും വിധം സഹായിച്ചിരുന്നു. ലളിതകലാ അക്കാദമിയിൽ നിന്നും മുളയ്ക്കലിനെതിരെ വരച്ച കാരിക്കേച്ചറിന് അവാർഡ് ലഭിച്ചതു പോലും വിവാദമായി.
കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ ചർച്ച ആക്റ്റ് സംഘടനകളുടെ സംയുക്ത സമിതിയായ ഓൾ കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ചർച്ച് ബിൽ 2019 നിയമമാക്കാൻ ആവശ്യപ്പെട്ടു ലക്ഷം ക്രൈസ്തവരുടെ ചർച്ച് ആക്റ്റ് ക്രുസേസ് നടക്കുന്നത്.അതേ സമയം സഭയിലെ വിവിധ വിശ്വാസികൾ ഒന്നടങ്കം ഇവർക്കെതിരെ രംഗത്തെത്തി. എന്നാലും ഒരു ലക്ഷത്തിൽ കൂടുതൽ ആളുകൾ മാർച്ചിന് എത്തുമെന്നാണ് സംഘാടകർ പറയുന്നത്. കോട്ടയത്ത് ഗണ്യമായ ഒരു വിഭാഗം ഇവർക്ക് പിന്തുണ നൽകിയിട്ടുണ്ട്
ചർച്ച് ആക്റ്റിന് പിന്നിലും പിണറായി സർക്കാർ തന്നെയാണ് ഉള്ളത്. പിണറായി നിയമിച്ച ജസ്റ്റിസ് കെ.റ്റി. തോമസാണ് ചർച്ച് ആക്റ്റ് തയ്യാറാക്കിയത്. ജസ്റ്റിസ് കെ റ്റി തോമസ് മതേതരവാദിയായ ന്യായാധിപനാണ്. ശബരിമലയിൽ ഉണ്ടായത് പോലെ പള്ളികളിൽ വിപ്ലവകരമായ മാറ്റം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ചർച്ച് ആക്റ്റ് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിവാദമായി മാറി. ആക്റ്റ് നടപ്പിലാക്കുന്നതിനെതിരെ സമരം ശക്തമാണ്. ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്ന കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. എന്നാൽ അത്തരമാരു ആലോചന പോലുമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
പരസ്പരം അടിച്ചു നിന്ന ക്രൈസ്തവ മതമേലധ്യക്ഷൻമാർ ഒരുമിച്ചു നിൽക്കുന്നു എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. ചർച്ച് ആക്റ്റ് നടപ്പിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ക്രൈസ്തവരെ ഇടതുപക്ഷത്തോട് ചേർക്കാൻ പിണറായിക്ക് ഇത് വഴി കഴിയും..
https://www.facebook.com/Malayalivartha

























