മനുഷ്യത്വം മരവിച്ചാല്‍ പാമ്പിനെക്കാള്‍ വിഷമുള്ള ജീവിയാണ് മനുഷ്യന്‍ എന്ന് തെളിയിച്ച ആ ഒറ്റപ്പെട്ട അധ്യാപകന്റെ ഒപ്പമല്ല താന്‍ ഉള്‍പ്പെടെയുള്ള അധ്യാപകസമൂഹം; അധ്യാപക ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിന് ഷെഹ്ല എന്ന് പേരിട്ടു!

നാരോക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ എരുമമുണ്ട സ്വദേശി വി വി രാജേഷും, പാലേമാട് ശ്രീ വിവേകാനന്ദ കോളജ് ഓഫ് ടീച്ചേഴ്‌സിലെ അധ്യാപിക ഉഷസ്സും ബത്തേരിയിലെ ക്ലാസ്മുറിയില്‍ ഷെഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച വിവരം വിതുമ്പലോടെ ആണ് വായിച്ചറിഞ്ഞത്.
ആ കുരുന്നിന്റെ ഓര്‍മകള്‍ ഒരിക്കലും മായരുതെന്ന തീരുമാനമെടുത്തത് രാജേഷാണ്. ഭാര്യയോടും വീട്ടുകാരുമായി ആലോചിച്ച് ജനിക്കുന്നത് പെണ്‍കുട്ടിയാണെങ്കില്‍ ഷെഹ്‌ല .വി .രാജേഷ് എന്ന് പേര് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.
ഇടുക്കി നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ 23-നാണ് അധ്യാപക ദമ്പതികളുടെ മകള്‍ ഷെഹ്‌ലയുടെ ജനനം. മനുഷ്യത്വം മരവിച്ചാല്‍ പാമ്പിനെക്കാള്‍ വിഷമുള്ള ജീവിയാണ് മനുഷ്യന്‍ എന്ന് തെളിയിച്ച ഒറ്റപ്പെട്ട അധ്യാപകന്റെ ഒപ്പമല്ല താനുള്‍പ്പെടെയുള്ള അധ്യാപക സമൂഹമെന്ന് രാജേഷും ഉഷസും വ്യക്തമാക്കുന്നു.
പേരക്കുട്ടിക്ക് ഷെഹ്‌ല മോളുടെ പേര് നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് രാജേഷിന്റേയും ഉഷസിന്റെയും മാതാപിതാക്കളും പറയുന്നു.ഷെഹ്‌ലയുടെ പേരില്‍ ഇനി ഇവള്‍ വളരട്ടെ, ഇനിയും ബത്തേരി സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഓര്‍മപ്പെടുത്തലുമായി.
https://www.facebook.com/Malayalivartha

























