സ്‌കൂള്‍ പരിസരം വെടിപ്പാക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പു കടിയേറ്റു

വയനാട്ടില്‍ വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് സ്‌കൂളുകളുടെ പരിസരം ശുചീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശമിട്ടതിനനുസരിച്ച്, ഒരു തൊഴിലാളിയെ നിര്‍ത്തി കൊല്ലം അഞ്ചലില്‍ സ്‌കൂള്‍ പരിസരം വൃത്തിയാക്കവേ തൊഴിലാളിയെ പാമ്പു കടിച്ചു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.
കുറ്റിക്കാട് വെട്ടി തെളിക്കുന്നതിനിടെയാണ് അഞ്ചല്‍ കരുകോണ്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരം വ്യത്തിയാക്കുകയായിരുന്ന തൊഴിലാളിക്ക് പാമ്പുകടിയേറ്റത്.
ചന്ദ്രന്‍പിള്ളയുടെ ഇടതുകാലില്‍ പാമ്പു കടിക്കുകയായിരുന്നു. ഉടന്‍ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ വിഷം രക്തത്തില്‍ പടര്‍ന്നിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുപതുമണിക്കുറിന് ശേഷം ആശുപത്രിയില്‍ നിന്നു വിട്ടയച്ചു.
https://www.facebook.com/Malayalivartha

























