എന്തൊരു നാടകം; നല്ല തിരക്കഥ; നീറാത്ത മുളക് പൊടിയോ ? ബിന്ദു അമ്മിണിയെയും സംഘപരിവാറിനെയും ഒറ്റ വാക്കിൽ എയ്ത് മന്ത്രി എം എം മണി

ആക്രമണത്തിന് ഇരയായ ബിന്ദു അമ്മിണിയെയും സംഘപരിവാറിനെയും ഒറ്റ വാക്കിൽ നിലത്തടിച്ച് മന്ത്രി എം എം മണി. 'പതഞ്ജലിയുടെ മുളക്‌പൊടി ബെസ്റ്റാ! എന്നായിരുന്ന വൈദ്യുതി മന്ത്രി പറഞ്ഞത് . ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ഫേസ്ബുക്കിലൂടെ പ്രതിക്കരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പലരും ഇതിനെതിരെ പ്രതികരണം നടത്തി.
ഭരണഘടനാദിനത്തില്‍ ഒരു സ്ത്രീ ക്രൂരമായി ആക്രമിക്കപ്പെടുമ്ബോള്‍ അതിനെ എങ്ങനെ പരിഹസിക്കാന്‍ മന്ത്രിക്കു കഴിയുന്നു എന്നു ചോദിച്ചായിരുന്നു വിമര്‍ശനങ്ങള്‍ ഉയർന്നത്. ആദ്യ പോസ്റ്റിന് പിന്നാലെ വിമര്‍ശനം ശക്തമായി. എന്നാൽ അദ്ദേഹം അവിടെയും നിർത്തിയില്ല. 'സംഘപരിവാര്‍, ജനം നാടകം തൃപ്തി 2019' എന്ത് നല്ല തിരക്കഥ! കണ്ണിനും, മനസ്സിനും കുളിര്‍മ ലഭിച്ച എന്ത് നല്ല മുളക് സ്‌പ്രേ!' എന്നായിരുന്നു മന്ത്രി വീണ്ടും പോസ്റ്റ് ചെയ്‍തത്.
https://www.facebook.com/Malayalivartha

























