ഫ്‌ലാറ്റിനു മുകളില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥി ചാടി.... ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ഫ്‌ലാറ്റിനു മുകളില്‍ നിന്നും പ്ലസ് ടു വിദ്യാര്‍ത്ഥി ചാടി മരിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി നിരഞ്ജനാണ് (17) മരിച്ചത്. പട്ടത്തെ ഒരു ഫ്‌ലാറ്റിലാണ് നിരഞ്ജനും കുടുംബവും താമസിക്കുന്നത്. രാവിലെ ഏഴരയോടെയാണ് സംഭവം. നാലാമത്തെ നിലയിലെ കിടപ്പുമുറിയിലെ ജനല്‍ വഴി താഴേക്ക് ചാടുകയായിരുന്നു.
ഫ്‌ലാറ്റിന്റെ സുരക്ഷാ ജീവനക്കാരനാണ് അപകട വിവരം രക്ഷിതാക്കളെ അറിയിക്കുന്നത്. ഉടന്‍ തന്നെ പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മ്യൂസിയം പൊലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha

























